കേരളത്തിലെ ന്യൂനപക്ഷ പദ്ധതി നടത്തിപ്പ്; പ്രധാനമന്ത്രിക്ക് കത്തോലിക്ക സഭയുടെ പരാതി
text_fieldsന്യൂഡൽഹി: കേരളത്തിൽ ന്യൂനപക്ഷ ആനുകൂല്യ വിതരണം പക്ഷപാതരഹിതമായി നടക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ കത്തോലിക്ക സഭ നേതാക്കൾ. വിഷയത്തിൽ പ്രധാനമന്ത്രിക്ക് തുറന്ന മനസ്സാെണന്നും കേന്ദ്ര സർക്കാർ ഇൗ വിഷയത്തിൽ മാർഗനിർദേശം നൽകിയേക്കുമെന്നും കൂടിക്കാഴ്ചക്കുശേഷം മിസോറം ഭവനിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സീറോ മലബാര്‍ സഭ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
ആവശ്യങ്ങൾ വിശദീകരിച്ചേപ്പാഴാണ്, ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 അനുപാത പ്രശ്നം ഉന്നയിച്ചതെന്ന് ആലേഞ്ചരി വിശദീകരിച്ചു. കേന്ദ്രം നൽകുന്ന ഫണ്ടാണിതെന്നത് ഓർമിക്കണമെന്ന് സീറോ മലങ്കര സഭ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കിടയിലെ ഭൂരിപക്ഷ, ന്യൂനപക്ഷ അനുപാതത്തിനനുസൃതമായി തുകയും അനുപാതവും പ്രദേശങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടും. എല്ലാ സമുദായങ്ങൾക്കും നീതികിട്ടാനാണ് പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ടത്. നീതിപൂർവകമായ വഴിയിൽ പ്രശ്നം പരിഹരിക്കുന്നതിനു മാർഗങ്ങൾ ആലോചിക്കുമെന്ന് പ്രധാനമന്ത്രി മറുപടി നൽകിയെന്ന് ബസേലിയോസ് ക്ലീമിസ് പറഞ്ഞു.
വിഷയം പരിഹരിക്കുേമ്പാൾ ഒരിക്കലും മതസൗഹാർദം നഷ്ടപ്പെടാൻ പാടില്ലെന്ന് മോദിയോട് പറഞ്ഞതായും ആലഞ്ചേരി പറഞ്ഞു. ഒാരോ സമുദായത്തിനും അർഹമായ രീതിയിൽ നൽകുകയെന്നത് തെൻറ ഉത്തരവാദിത്തമെന്ന് പ്രധാനമന്ത്രി മറുപടി നൽകി. ഇൗ വിഷയം കേരളത്തിലാണ് ബുദ്ധിമുട്ടായി വന്നിട്ടുള്ളത്. അതിനു പരിഹാരം കേരള സർക്കാർ കണ്ടെത്തണം. ഇക്കാര്യത്തിൽ കേന്ദ്രം മാർഗനിർദേശം പുറപ്പെടുവിച്ചേക്കുമെന്നും ആലഞ്ചേരി പ്രതീക്ഷ പ്രകടിപ്പിച്ചു.
കേരളത്തിൽ ഇത്തരം വിവേചനമുള്ളതായി മോദിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന്, വിവേചനം എന്ന വാക്ക് തങ്ങളും മോദിയും ഉപയോഗിച്ചിട്ടില്ലെന്ന് ആലഞ്ചേരി മറുപടി നൽകി. വന്യമൃഗ ആക്രമണം, കസ്തൂരി രംഗൻ റിപ്പോർട്ട് തുടങ്ങി കേരളത്തിലെ ക്രൈസ്തവ സമുദായം അനുഭവിക്കുന്ന ചില പ്രയാസങ്ങളും വിദേശ ഫണ്ട് നിയന്ത്രണങ്ങളും ഉന്നയിച്ചു. ചിലയാളുകളുടെ തെറ്റായ പ്രവൃത്തി കാരണം മറ്റുള്ളവർ കൂടി പ്രയാസം അനുഭവിക്കുകയാണ്. ചർച്ചയിൽ ലവ് ജിഹാദുമായി ബന്ധപ്പെട്ട പ്രശ്നങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെന്നും ആലഞ്ചേരി ചോദ്യത്തിന് മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.