ന്യൂനപക്ഷ ക്വോട്ടയിലെ ബാക്കി സീറ്റിൽ മാനേജ്മെൻറ് ക്വോട്ട പ്രവേശനത്തിനുള്ള അനുമതിക്ക് സ്റ്റേ
text_fieldsകൊച്ചി: പ്ലസ് വൺ പ്രവേശനത്തിന് ന്യൂനപക്ഷങ്ങൾക്കുള്ള സമുദായ േക്വാട്ടയിൽ മിച്ചംവരുന്ന സീറ്റിൽ മാനേജ്മെൻറ് േക്വാട്ട പ്രവേശനം നടത്താനുള്ള അനുമതിക്ക് ഹൈകോടതി ഡിവിഷൻ ബെഞ്ചിെൻറ സ്റ്റേ. ആലപ്പുഴ തുറവൂർ ടി.ഡി സ്കൂളിലെ കോർപറേറ്റ് മാനേജർ നൽകിയ ഹരജിയിൽ സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച അനുകൂല ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
2018-19ലെ പ്ലസ് വൺ പ്രവേശനത്തിെൻറ ഏകജാലക സംവിധാനത്തിൽ സമുദായ േക്വാട്ടയിലെ സീറ്റ് നികത്താൻ കഴിഞ്ഞില്ലെങ്കിൽ അവ ജനറൽ മെറിറ്റ് സീറ്റാക്കി മാറ്റണമെന്ന വ്യവസ്ഥ ചോദ്യം ചെയ്താണ് സ്കൂൾ കോർപറേറ്റ് മാനേജർ കോടതിയെ സമീപിച്ചത്. ന്യൂനപക്ഷ സമുദായങ്ങൾക്കുള്ള േക്വാട്ടയിലെ സീറ്റ് നികത്താനായില്ലെങ്കിൽ ഹരജിയിലെ അന്തിമ തീർപ്പിന് വിേധയമായി അവയിലേക്ക് മാനേജ്മെൻറ് േക്വാട്ട പ്രവേശനം നടത്താമെന്ന് ജൂൺ 28ന് സിംഗിൾ െബഞ്ച് ഇടക്കാല ഉത്തരവിട്ടു. ഇതിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്.
ഹരജിയിലെ പ്രധാന ആവശ്യം ഹരജിക്കാർ ഇടക്കാല ആവശ്യമായി ഉന്നയിച്ചപ്പോൾ വസ്തുതകളും വ്യവസ്ഥകളും പരിശോധിക്കാതെ സിംഗിൾ ബെഞ്ച് ഇത് അനുവദിക്കുകയായിരുന്നെന്നാണ് അപ്പീലിൽ ചൂണ്ടിക്കാട്ടിയത്. പ്ലസ് വൺ പ്രവേശന നടപടികൾ അന്തിമഘട്ടത്തിൽ എത്തിനിൽക്കെ നടപടികളെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.