ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും വലിയ വർഗീയത -എ. വിജയരാഘവൻ
text_fieldsകോഴിക്കോട്: ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും വലിയ വർഗീയതയെന്നും അതിനെ ചെറുക്കാൻ നമ്മളെല്ലാം ഒരുമിച്ച് നിൽക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവൻ. എൽ.ഡി.എഫ് വികസന മുന്നേറ്റ യാത്രക്ക് മുക്കത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഒരു വർഗീയതക്ക് മറ്റൊരു വർഗീയത കൊണ്ട് പരിഹാരം കാണാൻ കഴിയുമോ. ന്യൂനപക്ഷ വർഗീയത ഉയർത്തിപ്പിടിച്ച് ന്യൂനപക്ഷ വർഗീയതയെ ചെറുക്കാൻ കഴിയുമോ. അത് ഭൂരിപക്ഷ വർഗീയതയുടെ അക്രമപ്രവർത്തനങ്ങളെ ന്യായീകരിക്കലല്ലേ. ഏറ്റവും വലിയ വർഗീയത ന്യൂനപക്ഷ വർഗീയതയല്ലേ. അതിനെ ചെറുക്കാൻ നമ്മളെല്ലാം ഒരുമിച്ച് നിൽക്കണ്ടേ' -എ. വിജയരാഘവൻ പറഞ്ഞു.
എന്നാൽ, തന്‍റെ പ്രസ്താവനയെ മാധ്യമങ്ങൾ വളച്ചൊടിക്കുകയാണ് ചെയ്തതെന്നും ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും വലിയ വർഗീയതയെന്ന് താൻ പറഞ്ഞിട്ടില്ലെന്നും പിന്നീട് എ. വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.