സെൻകുമാറിന്റെ കാലത്ത് മുസ്ലിംകൾക്കെതിരെ എടുത്ത കേസുകൾ പുനഃപരിശോധിക്കണം -മൈനോറിറ്റി റൈറ്റ്സ് വാച്ച്
text_fieldsതിരുവനന്തപുരം: ഉന്നത പൊലീസ് മേധാവിയായി വിരമിച്ചയുടനെ മുസ്ലിം ജനവിഭാഗത്തെ അടച്ചാക്ഷേപിച്ചും അപമാനിച്ചും തെറ്റിദ്ധാരണയുണ്ടാക്കുന്ന അഭിമുഖം നൽകിയ സെൻകുമാർ മേധാവി ആയിരുന്ന കാലത്ത് മുസ്ലിംകൾക്കെതിരെ എടുത്ത കേസുകൾ പുനഃപരിശോധിക്കണമെന്ന് മൈനോറിറ്റി റൈറ്റ്സ് വാച്ച് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു.
കോഴിക്കോട്ട് പതിറ്റാണ്ടുകളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമിക പ്രസിദ്ധീകരണശാലകളിൽ റെയ്ഡ് നടത്തി തീവ്രവാദവുമായി ബന്ധിപ്പിക്കാൻ ശ്രമംനടന്നതും, തേജസ് ദിനപത്രത്തിനെതിരെ തെറ്റായ റിപ്പോർട്ട് നൽകിയതും അക്കാലത്താണ്. പല ഇസ്ലാമിക പ്രസാധകരുടെയും പുസ്തകങ്ങൾക്കുമേൽ സംശയത്തിെൻറ കരിനിഴൽ പരത്തി ഇതര ജനവിഭാഗങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കാൻ അന്ന് പൊലീസ് ശ്രമം നടത്തിയത് വ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്.
നീതിന്യായ സംവിധാനങ്ങളിലും ക്രമസമാധാനപാലകരിലും പൗരന്മാർക്ക് ഉണ്ടാവേണ്ട സ്വാഭാവികവിശ്വാസം തകർക്കുന്ന ഈ നടപടികൾ പുനഃപരിശോധിച്ച് ഉറപ്പ് വരുത്തി ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗത്തിെൻറ ആശങ്കകൾക്ക് തീർപ്പുകൽപിക്കണമെന്ന് മൈനോറിറ്റി റൈറ്റ്സ് വാച്ച് ആവശ്യപ്പെട്ടു. അഡ്വ. എസ്. ഷാനവാസ്, അഡ്വ. എം.കെ. ഹരികുമാർ, അഡ്വ. ഇർഷാദ് റഹ്മാൻ, പി.കെ. അബ്ദുറഹമാൻ, എ.എം. നദ്വി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.