ന്യൂനപക്ഷ സ്കോളർഷിപ്പ്: 80:20 റദ്ദാക്കിയ വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ
text_fieldsന്യൂഡൽഹി: കേരളത്തിലെ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ. മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമീഷൻ ട്രസ്റ്റ് ആണ് അപ്പീൽ നൽകിയത്. സ്കോളർഷിപ്പ് ലഭിച്ചു കൊണ്ടിരിക്കുന്ന ആയിരകണക്കിന് മുസ് ലിം വിദ്യാർഥികളെ ഹൈകോടതി വിധി പ്രതികൂലമായി ബാധിച്ചെന്ന് അപ്പീൽ ചൂണ്ടിക്കാട്ടുന്നു.
ക്രൈസ്തവർ അടക്കമുള്ള മറ്റ് സമുദായങ്ങൾക്ക് സ്കോളർഷിപ്പിനായി സംസ്ഥാന സർക്കാർ കോടികൾ ചെലവാക്കുന്നുണ്ട്. അടുത്തിടെ 10 കോടി രൂപ ചെലവാക്കിയിരുന്നു. 80:20 അനുപാതം മറ്റ് സമുദായങ്ങളെ ബാധിക്കില്ല. പാലോളി കമ്മിറ്റിയുടെ ശിപാർശ പ്രകാരം മുസ് ലിം സമുദായത്തിന്‍റെ ക്ഷേമം ലക്ഷ്യമിട്ടാണ് പദ്ധതിക്ക് രൂപം നൽകിയത്. അതിനാൽ ഹൈകോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും അപ്പീലിൽ ആവശ്യപ്പെടുന്നു.
അതേസമയം, അപ്പീലിനെതിരെ കേരള കൗൺസിൽ ഒാഫ് ചർച്ചസ് സുപ്രീംകോടതിയിൽ തടസഹരജി നൽകിയിട്ടുണ്ട്. ഹൈകോടതി വിധിയെ അനുകൂലിക്കുന്നുവെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 എന്ന അനുപാതം റദ്ദാക്കിയ ഹൈകോടതി, നിലവിലെ ജനസംഖ്യാ കണക്കനുസരിച്ച് നടപടി സ്വീകരിക്കണമെന്ന് സർക്കാറിനോട് നിര്‍ദേശിച്ചിരുന്നു.80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്നായിരുന്നു നിലവിലുണ്ടായിരുന്ന ഉത്തരവ്.
കോടതി ഉത്തരവ് പ്രകാരം നിലവിലുള്ള ജനസംഖ്യക്ക് ആനുപാതികമായി പുതിയ അനുപാതം തയാറാക്കണം. സംസ്ഥാന സര്‍ക്കാറിന്‍റെ 2015ലെ ഉത്തരവാണ് നിര്‍ണായക വിധിയിലൂടെ കോടതി റദ്ദായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.