ന്യൂനപക്ഷ സ്കോളർഷിപ്പ്: ലീഗിനെ പ്രതിരോധിക്കാൻ സി.പി.എം
text_fieldsതിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പിൽ സർക്കാറിനെതിരായ മുസ്ലിം ലീഗ് ആരോപണങ്ങളെ പ്രതിരോധിക്കാൻ സി.പി.എം. വിഷയത്തിൽ ലീഗും േകാൺഗ്രസും തമ്മിലുള്ള ഭിന്നത മുതലെടുത്ത് നിയമസഭയിലും പുറത്തും ലീഗിന് മറുപടി പറയാനാണ് സി.പി.എം ഒരുങ്ങുന്നത്.
സ്കോളർഷിപ് ജനസംഖ്യാനുപാതത്തിൽ നടപ്പാക്കുന്നതോടെ മുസ്ലിം സമുദായത്തിന് നഷ്ടം സംഭവിച്ചു, സച്ചാർ, പാലോളി റിപ്പോർട്ടുകൾക്ക് തുരങ്കംവെച്ചു എന്നീ ആേക്ഷപമാണ് ലീഗ് ഉയർത്തുന്നത്. എന്നാൽ, ഉത്തരേന്ത്യയിൽനിന്ന് വ്യത്യസ്തമായ സാമുദായിക അവസ്ഥ നിലനിൽക്കുന്ന കേരളത്തിൽ അത് പരിഗണിക്കാതെയുള്ള നടപടികൾ മതസൗഹാർദത്തെ അട്ടിമറിക്കുമെന്ന നിലപാടാണ് സി.പി.എമ്മിന്.
കോൺഗ്രസും ഇതിനോട് യോജിക്കുന്നുവെന്ന് സി.പി.എം കണക്കുകൂട്ടുന്നു. മുസ്ലിം പെൺകുട്ടികളെ സ്കൂളിലെത്തിക്കാൻ സി.എച്ച്. മുഹമ്മദ് കോയയുടെ കാലത്ത് നടപ്പാക്കിയ സ്കോളർഷിപ് മുസ്ലിം-നാടാർ പെൺകുട്ടികൾക്ക് വേണ്ടിയായിരുെന്നന്ന് നേതൃത്വം ചൂണ്ടിക്കാട്ടുന്നു. എന്തുകൊണ്ട് അത് മുസ്ലിം സമുദായത്തിന് മാത്രമായി പരിമിതപ്പെടുത്തിയില്ലെന്ന ചോദ്യമാണ് സി.പി.എം ഉയർത്തുക.
സച്ചാർ കമ്മിറ്റി റിപ്പോർട്ട് പരിഗണിച്ച ലീഗിന് കൂടി പ്രാതിനിധ്യമുണ്ടായിരുന്ന രണ്ടാം യു.പി.എ സർക്കാർ മുസ്ലിം സമുദായത്തിന് മാത്രമായി ഒരു പദ്ധതിയും ശിപാർശ ചെയ്തിട്ടില്ല. എല്ലാ പദ്ധതികളും ന്യൂനപക്ഷ വകുപ്പ് മുഖാന്തരമാണ് നടപ്പാക്കിയത്. മുസ്ലിം വികസന വകുപ്പ് രൂപവത്കരിച്ചില്ല. പാലോളി കമ്മിറ്റി ശിപാർശ അനുസരിച്ച് വി.എസ് സർക്കാർ മലപ്പുറം ഉൾപ്പെടെ ആറ് ജില്ലകളിൽ സർക്കാർ, എയ്ഡഡ് മേഖലയിൽ 180 ഹയർ സെക്കൻഡറി സ്കൂൾ ആരംഭിച്ചത് എല്ലാ വിഭാഗങ്ങൾക്കും കൂടിയായിരുന്നു. ഒരു െഎ.ടി.െഎ മാത്രമുണ്ടായിരുന്ന മലപ്പുറത്തും മൂന്നെണ്ണം ആരംഭിച്ചതും സമാനമായാണ്.
സച്ചാർ കമ്മിറ്റി പ്രകാരം അലിഗഡ് സർവകലാശാലയുടെ ഒാഫ് കാമ്പസ് ആരംഭിച്ചതും മുസ്ലിം വിദ്യാർഥികൾക്ക് മാത്രമായിട്ടല്ലെന്നും വാദിക്കുന്നു. 22ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ ലീഗിനെ കടന്നാക്രമിക്കാനാണ് സി.പി.എം നീക്കം.
ആനുകൂല്യം കുറയില്ല –കെ.ഇ. ഇസ്മയിൽ
പാലക്കാട്: കോടതിയിൽ കാര്യങ്ങൾ ശരിയായ രീതിയിൽ വിശദീകരിക്കാത്തതിനാൽ വന്നതാണ് ന്യൂനപക്ഷ സ്കോളർഷിപ് സംബന്ധിച്ച് ഇപ്പോഴുയർന്ന പ്രശ്നങ്ങളെന്ന് പാലോളി കമ്മിറ്റി അംഗവും മുതിർന്ന സി.പി.െഎ നേതാവുമായ കെ.ഇ. ഇസ്മയിൽ.
സച്ചാർ കമ്മിറ്റി റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ, മുസ്ലിം ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ സംസ്ഥാന സർക്കാർ ചെയ്യേണ്ടതെന്താണെന്ന് പരിശോധിക്കാനാണ് പാലോളി മുഹമ്മദ്കുട്ടി അധ്യക്ഷനായി 11 അംഗസമിതി രൂപവത്കരിച്ചത്. എന്നാൽ, പദ്ധതി നടപ്പാക്കുന്ന ഘട്ടം വന്നപ്പോൾ, ക്രിസ്ത്യൻ അവശ വിഭാഗങ്ങൾക്ക് ഒരു നിശ്ചിത ശതമാനം മാറ്റിവെക്കണമെന്ന് തീരുമാനം വന്നു. 80:20 എന്ന അനുപാതം വന്നത് അങ്ങനെയാണ്. ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന നിലയാണ് കോടതി എടുത്തത്. വിശദീകരിക്കേണ്ട നിലയിൽ വിശദീകരിക്കാത്തതിനാൽ സംഭവിച്ചതാണത്.
ധാരണപ്പിശകിെല്ലന്ന് ഉമ്മൻ ചാണ്ടി; ചർച്ച ചെയ്യണമെന്ന് മുരളീധരൻ
തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ് വിഷയത്തിൽ യു.ഡിഎഫിൽ ധാരണപ്പിശകില്ലെന്നും എല്ലാവർക്കും തൃപ്തികരമായ തീരുമാനം ഉടനുണ്ടാകുമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗിെൻറ എതിർപ്പുൾപ്പെടെ കാര്യങ്ങൾ യു.ഡി.എഫ് യോഗം ചർച്ച ചെയ്യും.
യു.ഡി.എഫ് ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സർക്കാറിെൻറ തീരുമാനത്തെ കുറിച്ച് അദ്ദേഹം വ്യക്തമായ നിലപാട് പറഞ്ഞില്ല. സ്കോളർഷിപ് വിഷയം കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി ചർച്ച ചെയ്യണമെന്ന് കെ. മുരളീധരൻ എം.പി പ്രതികരിച്ചു. ഒറ്റക്കുള്ള അഭിപ്രായങ്ങളല്ല ഇൗ വിഷയത്തിൽ േവണ്ടത്. ഇക്കാര്യത്തിൽ ഒരേ അഭിപ്രായമല്ല ഇടതു മുന്നണിയിൽ.
പക്ഷേ, എതിർപ്പുയർത്താൻ അവിടെ അഭിപ്രായസ്വാതന്ത്ര്യമില്ല. യു.ഡി.എഫിൽ എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. എന്നാൽ, ഇടതു മുന്നണിയിൽ ജന്മി-കുടിയാൻ ബന്ധമാണ്. ആശങ്കകൾ ചർച്ചയിലൂടെ പരിഹരിക്കണം. സൗഹൃദത്തിൽ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ സ്കോളർഷിപ് വിഷയത്തിൽ അഭിപ്രായ െഎക്യത്തിന് യു.ഡി.എഫിൽ ചർച്ച പുേരാഗമിക്കുകയാണ്. കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ പാർട്ടിയിലെയും ഘടകകക്ഷികളിെലയും മുതിർന്ന നേതാക്കളുമായി ആശയവിനിമം നടത്തിവരികയാണ്. സച്ചാർ കമ്മിറ്റി തീരുമാനം അട്ടിമറിച്ചെന്ന നിലപാടിലാണ് ലീഗ്. സർക്കാർ നിലപാടിനെ ആദ്യം പിന്തുണച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പിന്നീട്, നിലപാട് മാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.