ന്യൂനപക്ഷ സ്കോളർഷിപ്: സുപ്രീംകോടതിയെ സമീപിച്ച നടപടി കാപട്യം -ഇ.ടി. മുഹമ്മദ് ബഷീർ
text_fieldsആലപ്പുഴ: ന്യൂനപക്ഷ വിദ്യാഭ്യാസ സ്കോളര്‍ഷിപ് ജനസംഖ്യാനുപാതികമായി പുനർനിർണയിക്കുന്ന ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാർ നിലപാട് കാപട്യമാണെന്ന് മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ആലപ്പുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷവിഭാഗങ്ങൾക്ക് കിട്ടേണ്ട ആനുകൂല്യം ഇല്ലാതാക്കിയശേഷമാണ് സർക്കാർ അപ്പീൽ നൽകിയത്. കോടതിയില്‍ പോകാന്‍ ഇത്രയും സമയം എടുത്തത് എന്തിനെന്ന് സര്‍ക്കാറും സി.പി.എമ്മും മറുപടി നല്‍കണം. ന്യൂനപക്ഷ സ്കോളർഷിപ് 80:20 അനുപാത വിവാദത്തിൽ ന്യൂനപക്ഷപിന്നാക്ക സംവരണവിഭാഗങ്ങളുടെ അടിസ്ഥാന പ്രമാണങ്ങളെ തകര്‍ക്കുന്ന രീതിയിലാണ് സര്‍ക്കാർ നീങ്ങിയത്. കോടതിവിധി പുറത്തുവന്ന ഘട്ടത്തില്‍ മുസ്ലിംലീഗ് ഉള്‍പ്പെടെയുള്ളവർ സര്‍ക്കാറിനോട് അപ്പീൽ നൽകാൻ ആവശ്യപ്പെട്ടതാണ്. എന്നാൽ, സർക്കാർ കോടതിവിധി അതിവേഗം നടപ്പാക്കി. ഫലത്തിൽ സച്ചാർകമ്മിറ്റി ശിപാർശ തന്നെ നടപ്പാക്കാൻ കഴിയാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റി. ഇവിടുത്തെ ന്യൂനപക്ഷങ്ങളോട് ഇതില്പരം ദ്രോഹം അവര്‍ക്ക് ചെയ്യാന്‍ കഴിയില്ല.
അനുപമയുമായി ബന്ധപ്പെട്ട സി.പി.എമ്മിെൻറ നയസമീപനം പ്രാകൃതമാണ്. ഏതെങ്കിലും പാർട്ടിയിൽ സംഘടനാപരമായ തർക്കം പർവതീകരിച്ചു കാണിക്കുന്ന സ്ത്രീവിമോചകർ എവിടെയെത്തി നിൽക്കുന്നുവെന്ന് ചിന്തിക്കണം. തെൻറ കുഞ്ഞിനെ ദത്തുകൊടുക്കാൻ കൊണ്ടുപോയത് അച്ഛനും അമ്മയും ആണെന്ന പരാമർശം വന്നപ്പോൾ കുഞ്ഞിെൻറ അമ്മയുടെ താൽപര്യമല്ല പാർട്ടിക്കാരുടെ താൽപര്യമാണ് സംരക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.