സ്കോളർഷിപ്: സർക്കാർ തീരുമാനം ലീഗിന്‍റെ അഭിപ്രായം കൂടി കണക്കിലെടുത്ത് -എ വിജയരാഘവൻ
text_fieldsതിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് സർക്കാർ എടുത്തത് ഉചിതമായ തീരുമാനമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. സർവകക്ഷി യോഗത്തിലെ ലീഗിന്‍റെ അഭിപ്രായം കൂടി കണക്കിലെടുത്താണ് സർക്കാർ തീരുമാനം. നിലവിൽ സ്കോളർഷിപ് ലഭിക്കുന്നവർക്ക് അത് നഷ്ടമാകില്ല. പ്രതിപക്ഷ വിമര്‍ശനം സ്ഥാപിത താത്പര്യത്തോടെയാണെന്നും അദ്ദേഹം ആരോപിച്ചു.
കോവിഡ് പ്രതിരോധത്തില്‍ ജനങ്ങളുടെ ജീവനാണ് വലുതെന്നും വിജയരാഘവന്‍ അഭിപ്രായപ്പെട്ടു. പാവപ്പെട്ടവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ആദ്യം ശ്രമിക്കും. രോഗ നിയന്ത്രണത്തിനാണ് പ്രധാന്യം കൊടുക്കേണ്ടത്. ഇത് ഒരു വിഭാഗത്തിന്‍റെ മാത്രം പ്രശ്നമല്ല. സമൂഹത്തിന്‍റെ പൊതു പ്രശ്നമാണ്. അതിനാല്‍ സര്‍ക്കാര്‍ ജാഗ്രതയോടെ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സ്ഥലങ്ങളില്‍ രോഗവ്യാപനം കുറയുന്നു എന്നത് വ്യക്തമാണ്. ഗൗരവതരമായ സാഹചര്യത്തെ അതിജീവിക്കുകയാണ് നമ്മള്‍. ഓരോ തീരുമാനമെടുക്കുമ്പോഴും എല്ലാ വശങ്ങളും പരിശോധിച്ച് ജാഗ്രതയോടെ കാര്യങ്ങള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.