ന്യൂനപക്ഷ സ്കോളർഷിപ്: അനുപാതം പൊളിക്കാൻ ഒരുക്കിയ കെണി
text_fieldsതിരുവനന്തപുരം: സച്ചാർ, പാലോളി റിേപ്പാർട്ടുകളുടെ അടിസ്ഥാനത്തിൽ മുസ്ലിം വിദ്യാർഥികൾക്കായി നടപ്പാക്കിയ സ്കോളർഷിപ് പദ്ധതി ജനസംഖ്യാനുപാതികമായി പുനഃക്രമീകരിക്കുേമ്പാൾ ഒരു സമുദായത്തിനും ആനുകൂല്യം നഷ്ടപ്പെടില്ലെന്ന സർക്കാറിെൻറ അവകാശവാദം തെറ്റിദ്ധരിപ്പിക്കൽ.
സ്കോളർഷിപ് അനുപാതം 80:20 എന്നതിൽനിന്ന് ജനസംഖ്യാനുപാതികമായ 59.05: 40.87ലേക്ക് മാറുന്നതോടെതന്നെ പദ്ധതിയിൽ മുസ്ലിം സമുദായത്തിന് നഷ്ടം വരും. കഴിഞ്ഞവർഷം മുസ്ലിം വിദ്യാർഥികൾക്ക് നൽകിയ സ്കോളർഷിപ്പുകളുടെ എണ്ണവും തുകയും ഇൗ വർഷവും നിലനിർത്തുന്നതാണ് സർക്കാർ തീരുമാനം. എന്നാൽ, പദ്ധതിയുടെ അനുപാതം മാറുമെന്നതും അതുവഴി മുസ്ലിം സമുദായത്തിനുണ്ടാകാവുന്ന നഷ്ടവും സർക്കാർ മറച്ചുവെച്ചു. മുസ്ലിം സമുദായത്തിനുവേണ്ടി മാത്രം നടപ്പാക്കിയ പദ്ധതിയിലാണ് സമ്മർദ്ദത്തിനു വഴങ്ങി സർക്കാർ വെള്ളം ചേർത്ത് ജനസംഖ്യാനുപാതികമാക്കി മാറ്റിയത്.
ഇൗ വസ്തുത സൗകര്യപൂർവം മറന്നാണ് പദ്ധതി ജനസംഖ്യാനുപാതികമായി പുനഃക്രമീകരിക്കുന്നത്. സ്കോളർഷിപ് വിഹിതത്തിെൻറ അനുപാതം പൊളിക്കാൻ സർക്കാർ ഒരുക്കിയ കെണിയാണ് കഴിഞ്ഞ വർഷം ലഭിച്ച തുകയും എണ്ണവും നിലനിർത്തുമെന്ന പ്രഖ്യാപനം.ഭാവിയിൽ സ്കോളർഷിപ്പിെൻറ എണ്ണത്തിലും തുകയിലും വർധനവോ കുറവോ വരുേമ്പാഴും അത് ജനസംഖ്യാനുപാതികമായി തന്നെയായിരിക്കും ബാധിക്കുക.
കേരളത്തിലെ ന്യൂനപക്ഷ ജനസംഖ്യയിൽ 59.05 ശതമാനം വരുന്ന മുസ്ലിം സമുദായത്തിന് തന്നെയായിരിക്കും പദ്ധതിയിൽ ഭാവിയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളിലൂടെ നഷ്ടം വരുന്നതും. കാലാനുസൃതമായി എല്ലാ സ്കോളർഷിപ്പുകളുടെയും എണ്ണത്തിലും തുകയിലും വർധനയുണ്ടാകും. ആദ്യം പൂർണമായും പിന്നീട് 80 ശതമാനവും മുസ്ലിം വിദ്യാർഥികൾക്ക് അവകാശപ്പെട്ട സ്കോളർഷിപ്പിൽനിന്ന് 40 ശതമാനത്തിലധികം വിഹിതമാണ് പുതുക്കിയ അനുപാതത്തിലൂടെ സർക്കാർ വെട്ടിക്കുറക്കുന്നത്. ജനസംഖ്യാനുപാതികമായി പുനഃക്രമീകരിക്കുേമ്പാൾ സ്കോളര്ഷിപ്പിനായി നിലവിലുള്ള ബജറ്റ് വിഹിതമായ 23.51 കോടിക്ക് പുറമെ അധികമായി വേണ്ടിവരുന്ന 6.2 കോടി രൂപ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇത് ഏറക്കുറെ പൂർണമായും അനുപാതമാറ്റത്തിലൂടെ ഉയർന്ന വിഹിതം ലഭിക്കുന്ന സമുദായത്തിലേക്ക് പോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.