Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2021 9:47 AM IST Updated On
date_range 4 Aug 2021 10:44 AM ISTന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതം: ഹൈകോടതി ഉത്തരവിനെതിരെ അപ്പീൽ പോകുമെന്ന് മുഖ്യമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതത്തിൽ ഹൈകോടതി ഉത്തരവിനെതിരെ അപ്പീൽ പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സച്ചാർ കമീഷൻ റിപ്പോർട്ടിനെ കുറിച്ച് അനാവശ്യ വിവാദത്തിന് ചിലർ ശ്രമിക്കുകയാണ്. പാലോളി കമ്മിറ്റി റിപ്പോർട്ടിലെ ശിപാർശകളാണ് മാറി വരുന്ന സർക്കാറുകൾ നടപ്പാക്കിയത്.
അർഹരായ എല്ലാവർക്കും ന്യൂനപക്ഷ സ്കോളർഷിപ്പ് ലഭിക്കും. ആനുകൂല്യങ്ങൾ ലഭിക്കാതായി എന്നുള്ള പരാതികൾ എങ്ങനെ വന്നുവെന്ന് അറിയില്ല. സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കും.
ഒരു തലത്തിലുള്ള മറച്ചുവെക്കലും സർക്കാറിന്‍റെ ഭാഗത്തില്ല. വിവാദങ്ങൾക്ക് പിന്നിൽ മറ്റു ചില താൽപര്യങ്ങളാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story