ന്യൂനപക്ഷ സ്കോളർഷിപ്പ്: വാർത്തസമ്മേളനത്തിലുയർന്ന ചോദ്യങ്ങളും മുഖ്യമന്ത്രിയുടെ മറുപടിയും
text_fieldsസച്ചാർ, പാലോളി കമ്മിറ്റികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കിയ സ്കോളർഷിപ് ജനസംഖ്യാനുപാതികമാക്കിയതിനെതിരെ വലിയ വിമർശനം മുസ്ലിം സംഘടനകളുടെ ഭാഗത്തുനിന്ന് ഉയർന്നിട്ടുണ്ട്. മാറ്റം വരുത്താൻ ആലോചിക്കുന്നുണ്ടോ?
അതിലെന്താ മാറ്റം വരുത്താനുള്ളത്. സാധാരണനിലയ്ക്ക് ഹൈകോടതി വിധി വന്നു. ഇത്തരത്തിൽ വിവേചനപരമായി ചെയ്യാൻ പറ്റില്ല എന്നാണ് കോടതി പറഞ്ഞത്. ഇപ്പോ കിട്ടുന്ന കൂട്ടർക്ക് ഏതെങ്കിലും തരത്തിൽ കുറവ് വന്നാൽ അതൊരു ദോഷമായി വരും. അത് ഏത് വിഭാഗത്തിനായാലും. ഇപ്പോൾ നിലനിൽക്കുന്ന ഒരാനുകൂല്യത്തിനും കുറവ് വരുത്തില്ലെന്നതാണ് സർക്കാർ തീരുമാനം. പരാതിയുള്ളവർക്ക് ജനസംഖ്യാനുപാതത്തിലേക്ക് മാറുന്നതോടെ പരാതി പരിഹരിക്കപ്പെടും. എല്ലാവർക്കും സേന്താഷിക്കാനുള്ള കാര്യമേയുള്ളൂ. അതുകൊണ്ടാണ് പ്രതിപക്ഷ നേതാവിനടക്കം ആ കാര്യം സ്വാഗതം ചെയ്യാൻ തോന്നിയത്. ഇത് ഉചിതമായ തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞത് ഇതിെൻറ ഭാഗമായായാണ്. ഇത് തന്നെയാണ് വസ്തുതയും.
കുറയുന്നിെല്ലന്ന് പറയുേമ്പാഴും 80 ശതമാനം കിട്ടിയിരുന്ന മുസ്ലിം വിഭാഗത്തിന് ജനസംഖ്യാനുപാതത്തിലേക്ക് മാറുേമ്പാൾ 58-59 ശതമാനത്തിലേക്ക് കുറയുന്നില്ലേ?
ഒരുകുറവും വരില്ല. ഇപ്പോ എത്രയാണോ കിട്ടുന്നത് അതേ തരത്തിൽ തന്നെ ഇനിയും കിട്ടും. ഇതുമായി ബന്ധപ്പെട്ട അപേക്ഷകൾ വരുേമ്പാൾ അവർക്കെല്ലാം കൊടുക്കാൻ സാധിക്കുന്നുണ്ട്. അതിന് വലിയ പ്രയാസം വരില്ല. ഒരാശങ്കയും ഇക്കാര്യത്തിൽ വേണ്ടതില്ല.
പുതിയ തീരുമാനത്തോടെ സച്ചാർ കമ്മിറ്റിയും പാലോളി കമ്മിറ്റിയുമെല്ലാം പൂർണമായി അപ്രസക്തമായി എന്ന വിമർശനമുണ്ട്
തെറ്റായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നതിെൻറ ഭാഗമായി വരുന്നതാണത്. മുസ്ലിം വിഭാഗത്തിന് സഹായം വേണമെന്ന് പറയുന്നതിൽ നമുക്കാർക്കും തടസ്സമില്ല. അത് വേണമെന്നത് നേരത്തെ കണ്ടതാണ്, അത് കൊടുത്ത് വരികയുമാണ്. അതിൽ എന്തെങ്കിലും കുറവ് വരുമോ എന്നതാണ് സാധാരണ ഗതിയിൽ ഉണ്ടാകേണ്ട ആശങ്ക. ഒരുകുറവും ഉണ്ടാകില്ലെന്ന് സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഹൈകോടതി ചൂണ്ടിക്കാട്ടിയത് ന്യൂനപക്ഷങ്ങളെന്ന നിലയിൽ എല്ലാവരെയും ഒരേപോലെ കാണണമെന്നതാണ്.
ആനുകൂല്യങ്ങൾ ജനസംഖ്യാടിസ്ഥാനത്തിൽ കൊടുക്കണമെന്നുമാണ് കോടതി പറഞ്ഞത്. ഒരു വിഭാഗത്തിന് കിട്ടുന്നതിൽ കുറവ് വരുത്താതെ മറ്റൊരു കൂട്ടർക്ക് അർഹതപ്പെട്ടത് കൊടുക്കുന്നതിനെ എന്തിനാണ് വേറെ ന്യായങ്ങൾ പറയുന്നത്. ഏതെങ്കിലും തരത്തിൽ കുറവ് വരുന്നുണ്ടെങ്കിൽ അത് ചൂണ്ടിക്കാണിച്ചാൽ മനസ്സിലാക്കാം. ഒരു കുറവും വരുത്തിെല്ലന്ന് സർക്കാർ ഉറപ്പിച്ചുപറയുന്നു. പറഞ്ഞത് മാറ്റിപ്പറയുന്നവരല്ല ഞങ്ങൾ.
സച്ചാർ റിപ്പോർട്ടിെൻറ ഭാഗമായുള്ളത് വേറെയും മറ്റ് ന്യൂനപക്ഷങ്ങൾ വേറെയും പദ്ധതി നടപ്പാക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെടുന്നു. അതോടൊപ്പം സാമൂഹിക പിന്നാക്കാവസ്ഥ പരിഗണിക്കപ്പെടുന്നിെല്ലന്ന പരാതി കൂടിയുണ്ട്.
ഇത് ന്യൂനപക്ഷ വിഭാഗത്തിനുള്ളതാണ്. സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കാനാണ് സംവരണം. അത് അതേ പോലെ തുടരുന്നുണ്ട്. അതിന് പുറമേയുള്ളതാണ് ന്യൂനപക്ഷ സ്കോളർഷിപ്. ന്യൂനപക്ഷ വിഭാഗങ്ങൾ അർഹതപ്പെട്ട ആനുകൂല്യത്തിെൻറ ഭാഗമായി വന്നതാണ്. നമ്മൾ സച്ചാർ കമ്മിറ്റിയുടെ ഭാഗമായി മുസ്ലിമിന് മാത്രമായി നിന്നോ. മുസ്ലിമിനൊപ്പം മറ്റ് ചിലർക്കും കൊടുത്തില്ലേ. ഇങ്ങനെ മറ്റ് ചിലർക്ക് കൊടുത്തതിനെയാണ് വൈകിയാണെങ്കിലും ഹൈകോടതി ചൂണ്ടിക്കാട്ടിയത്. ചില വിഭാഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിക്കിങ്ങനെ ചൂണ്ടിക്കാണിക്കേണ്ടിവന്നത്. ഇൗ പരാതിക്കാണ് ഇപ്പോൾ പരിഹാരം വന്നിരിക്കുന്നത്.
പരിവർത്തിത ക്രൈസ്തവർക്കും ലാറ്റിൻ കാത്തലിക് വിഭാഗത്തിനുമായിരുന്നു നേരത്തെ 20 ശതമാനം കിട്ടിയിരുന്നത്. ഇപ്പോൾ മുന്നാക്ക ക്രിസ്ത്യൻ വിഭാഗങ്ങൾകൂടി ഇൗ സംവരണത്തിെൻറ പരിധിയിലേക്ക് വരുന്നു. മുന്നാക്ക സമുദായ കോർപറേഷെൻറ ആനുകൂല്യങ്ങളും ഇതേ സമയം തന്നെ ഇതേ മുന്നാക്ക വിഭാഗങ്ങൾക്കും കിട്ടുന്നുവെന്ന് ആരോപണമുണ്ട്.
നമ്മൾ വാദിച്ച് സമൂഹത്തിെൻറ പ്രത്യേകത കളയുന്ന തരത്തിലേക്ക് പോകേണ്ടതില്ല. ഇതൊക്കെ വളരെ അപകടകരമായ സ്ഥിതിവിശേഷമുണ്ടാക്കുന്ന കാര്യമാണ്. നമ്മൾ അതിെൻറയൊന്നും ഭാഗമാകാൻ പോകേണ്ട. കുട്ടികളുടെ പഠനത്തിനാവശ്യമായ സഹായം ചെയ്യുന്നു.ന്യൂനപക്ഷമെന്ന നിലയ്ക്ക് അർഹരായ കുട്ടികൾക്ക് സ്കോളർഷിപ് കൊടുക്കുന്നു. ആ നിലയ്ക്ക് കണ്ടാൽ മതി.അനാവശ്യമായി തീ കോരിയിടുന്ന വർത്തമാനങ്ങൾ മറ്റ് ചിലര് പറയുമെങ്കിലും പക്ഷേ അതിെൻറ ഭാഗമായി നമ്മൾ മാറാതിരിക്കലാണ് നല്ലത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.