ന്യൂനപക്ഷ സ്കോളർഷിപ്പ്: യു.ഡി.എഫ് നിലപാട് സഭയിൽ പറയും; ശശീന്ദ്രൻ രാജിവെക്കണമെന്ന് വി.ഡി.സതീശൻ
text_fieldsതിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ യു.ഡി.എഫിന്‍റെ നിലപാട് ഇന്ന് സഭയിൽ അവതരിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പ്രശ്നം യു.ഡി.എഫ് നേതൃയോഗം ചർച്ച ചെയ്തിട്ടുണ്ട്. ഇൗ ചർച്ചകളുടെ അടിസ്ഥാനത്തിൽ പ്രശ്നത്തിൽ യു.ഡി.എഫ് നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ശശീന്ദ്രൻ രാജിവെക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വി.ഡി.സതീശൻ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും. പി.സി.വിഷ്ണുനാഥായിരിക്കും നോട്ടീസ് നൽകുക. ശശീന്ദ്രൻ സ്വമേധയ രാജിവെക്കുകയോ മുഖ്യമന്ത്രി പുറത്താക്കുകയോ വേണമെന്നും സതീശൻ ആവശ്യപ്പെട്ടു.
കുണ്ടറയിൽ യുവതിയുടെ പീഡന പരാതി ഒതുക്കി തീർക്കാൻ ശശീന്ദ്രൻ ഇടപെട്ടുവെന്നാണ് ആരോപണം. ഇക്കാര്യത്തിൽ ശശീന്ദ്രന്‍റെ ഫോൺ സംഭാഷണം പുറത്ത് വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.