ന്യൂനപക്ഷ കോളജ് സമുദായ സംവരണം: ഉപവിഭാഗം തിരിച്ച് അനുവദിക്കാനാവില്ലെന്ന് ഹൈകോടതി വീണ്ടും
text_fieldsകൊച്ചി: ന്യൂനപക്ഷ പദവിയുള്ള കോളജുകളിലെ സമുദായ സംവരണം സമുദായത്തിലെ ഉപവിഭാഗങ്ങൾക്ക് അനുവദിക്കാനാവില്ലെന്ന് വീണ്ടും ഹൈകോടതി. സ്വാശ്രയ പ്രഫഷനൽ കോളജുകളിൽ സർക്കാർ തീരുമാനിച്ച ന്യൂനപക്ഷ സംവരണ മാനദണ്ഡം ശരിവെച്ച് നേരത്തേ ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച പുനഃപരിശോധന ഹരജികൾ തള്ളിയാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് വി. ഷേർസി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ വിധി.
കേരള ക്രിസ്ത്യൻ പ്രഫഷനൽ കോളജ് മാനേജ്മെൻറ് ഫെഡറേഷൻ അടക്കം നൽകിയ ഹരജികളാണ് കോടതിയുടെ പരിഗണനക്കെത്തിയത്.മുസ്ലിം ന്യൂനപക്ഷ പദവിയുള്ള മെഡിക്കൽ കോളജുകളിൽ മുസ്ലിം ഉപവിഭാഗം തിരിച്ചുള്ള സംവരണ ആനുകൂല്യം അനുവദിക്കാത്തതും സംവരണം നൽകാൻ മത മേലധികാരികളുടെ സർട്ടിഫിക്കറ്റ് പരിഗണിക്കാത്തതും ചോദ്യംചെയ്യുന്ന ഹരജി തീർപ്പാക്കിയാണ് നേരത്തേ ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവുണ്ടായത്. ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന നിയമപ്രകാരം കേന്ദ്രസർക്കാർ വിജ്ഞാപനത്തിലൂടെ ന്യൂനപക്ഷപദവി അംഗീകരിച്ച സമുദായങ്ങൾക്ക് മാത്രമേ സംവരണം നൽകാൻ കഴിയൂവെന്ന സർക്കാർവാദം അംഗീകരിച്ചായിരുന്നു അന്നത്തെ ഉത്തരവ്. വിജ്ഞാപനപ്രകാരം ക്രൈസ്തവ സമുദായവും ന്യൂനപക്ഷമാെണങ്കിലും തങ്ങളെ കേൾക്കാതെയാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് പറഞ്ഞായിരുന്നു പുനഃപരിശോധന ഹരജി.
പുനഃപരിശോധന ഹരജിയിൽ ഇവരുടെ വാദം വിശദമായി കേട്ടതായി കോടതി ചൂണ്ടിക്കാട്ടി.വിജ്ഞാപനപ്രകാരം മുസ്ലിം, ക്രിസ്ത്യൻ, സിക്ക്, ബുദ്ധ, പാഴ്സി എന്നീ ന്യൂനപക്ഷ സമുദായങ്ങൾക്കാണ് ഈ സംരക്ഷണത്തിന് അർഹതയുള്ളത്. ഭരണഘടനയുടെ അനുച്ഛേദം 30 പ്രകാരമുള്ള സംവരാണാനുകൂല്യം ന്യൂനപക്ഷ സമുദായത്തിന് നൽകുന്നത് ഉപവിഭാഗം തിരിച്ചല്ല. സമുദായത്തിലെ ഏതെങ്കിലും വിഭാഗത്തിന് പ്രത്യേക സംവരണം അനുവദിക്കാനാവില്ല. ന്യൂനപക്ഷ വിഭാഗത്തിന് പൊതുവെ ലഭിക്കുന്ന അവകാശം അവരിലെ ചില വിഭാഗത്തിന് മാത്രമായി ചുരുക്കാനുമാവില്ല. സമത്വം എന്ന അവകാശത്തിന് ഇത് വിരുദ്ധമാകുമെന്ന് മാത്രമല്ല, ന്യൂനപക്ഷ സംവരണത്തിെൻറ ലക്ഷ്യത്തിന് എതിരായി മാറുമെന്നും വ്യക്തമാക്കിയാണ് പുനഃപരിശോധന ഹരജികൾ കോടതി തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.