മൂന്നാംമുറയും മോശം പെരുമാറ്റവും അനുവദിക്കില്ല –ഡി.ജി.പി
text_fieldsതിരുവനന്തപുരം:പൊലീസ് സ്റ്റേഷനുകളിൽ മൂന്നാംമുറയും മോശം പെരുമാറ്റവും ഒരുകാരണവശാലും അനുവദിക്കില്ലെന്നും സംസ്ഥാന പൊലീസ് സേനയിലെ ഏതാനും പേരുടെ പെരുമാറ്റമാണ് സേനയുടെ മൊത്തം പ്രവർത്തനങ്ങളുടെ ശോഭ കെടുത്തുന്നതെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ.
തിരുവനന്തപുരത്ത് ചേർന്ന പൊലീസ് ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാപ്പുഴ ഉൾപ്പെടെ അടുത്തിടെയുണ്ടായ ചില സംഭവങ്ങൾ പൊലീസിെൻറ പ്രതിച്ഛായക്ക് കളങ്കമായി. ചെറിയ സംഭവങ്ങൾ പോലും സമൂഹമാധ്യമങ്ങളിലൂടെ പർവതീകരിച്ച് പൊലീസിനെതിരായ പ്രചാരണായുധമാക്കി മാറ്റുകയാണ്.
പൊലീസ് സ്റ്റേഷനുകളിൽ മൂന്നാംമുറയും മോശം പെരുമാറ്റവും ഒരുകാരണവശാലും അനുവദിക്കില്ല. കുറ്റക്കാരായ പൊലീസുകാരെ സംരക്ഷിക്കില്ല. ഭൂരിപക്ഷം പൊലീസ് ഉദ്യോഗസ്ഥരും നല്ല രീതിയിൽ പ്രവർത്തിക്കുന്നവരാണ്. എന്നാൽ, ഏതാനും പേരുടെ മോശം പെരുമാറ്റമാണ് പൊലീസ് സേനയുടെ മൊത്തം സ്വഭാവമായി ചിത്രീകരിക്കപ്പെടുന്നത്. സുപ്രീംകോടതി നിർദേശങ്ങൾ പൂർണമായി പാലിച്ചായിരിക്കണം അറസ്റ്റ്. കസ്റ്റഡിയിലെടുക്കുന്നവരുടെ അസുഖങ്ങൾ, സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ എന്നിവ ചോദിച്ചറിയണം. കാലാകാലങ്ങളിൽ നിർദേശിക്കുന്ന ഉത്തരവുകളും സർക്കുലറുകളും താഴെത്തലങ്ങൾ വരെ എത്തുെന്നന്ന് ഉറപ്പുവരുത്തുന്നതിന് സ്റ്റേഷൻ ഹൗസ് ഓഫിസർമാർ പ്രതിമാസ യോഗങ്ങൾ സംഘടിപ്പിക്കണം. സന്ദർശകരെ സ്വീകരിച്ച് കൃത്യമായ നിർദേശം നൽകുന്നതിന് സ്റ്റേഷനുകളിൽ ആരംഭിച്ച പി.ആർ.ഒ സംവിധാനം ശക്തമാക്കണം.
ബ്ലെയിഡ് മാഫിയക്കെതിരെയും ലഹരിവസ്തുക്കളുടെ ഉപയോഗം തടയുന്നതിനുമുള്ള നടപടികൾ യോഗം വിലയിരുത്തി. ചില ജില്ലകളിൽ ട്രാഫിക് അപകടങ്ങൾ വർധിക്കുന്നതായി കാണുന്നു. അപകടങ്ങൾ കുറക്കാൻ നിയമനടപടികളും പരിശോധനകളും കാര്യക്ഷമമാക്കണം. പരിശോധനാവേളയിൽ ജനങ്ങളോട് മാന്യമായ പെരുമാറ്റം ഉറപ്പാക്കണം. പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾ കാലാവധി കഴിഞ്ഞും വിൽക്കുന്നത് സംസ്ഥാനത്തിെൻറ ചില ഭാഗങ്ങളിൽ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അത് തടയുന്നതിന് പരിശോധന കർശനമാക്കണം. 100 സ്റ്റേഷനുകൾ ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ സ്മാർട്ട് സ്േറ്റഷനുകളാക്കുമെന്നും ഡി.ജി.പി യോഗത്തിൽ അറിയിച്ചു. വരാപ്പുഴ സംഭവം യോഗം വിശദമായി ചർച്ച ചെയ്തു.
സത്യസന്ധമായി അന്വേഷിക്കും
തിരുവനന്തപുരം: വരാപ്പുഴയിലെ ശ്രീജിത്തിെൻറ കസ്റ്റഡി മരണത്തിൽ സത്യസന്ധവും ശാസ്ത്രീയവുമായ അന്വേഷണം നടക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. മികച്ച ട്രാക്ക് െറക്കോഡുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. നിഷ്പക്ഷമായ ശാസ്ത്രീയ അന്വേഷണത്തിന് ശേഷം മാത്രമേ കേസിൽ നടപടി സ്വീകരിക്കൂ. റൂറൽ ടൈഗർ ഫോഴ്സിെല മൂന്ന് ഉദ്യോഗസ്ഥർ അറസ്റ്റിലായത് പ്രാഥമിക തെളിവുകൾ പ്രകാരം മാത്രമാണ്. കൂടുതൽ അന്വേഷണം നടന്നാൽ മാത്രമേ മറ്റ് പ്രതികളെ കുറിച്ച് വ്യക്തതയുണ്ടാകൂ. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് അറസ്റ്റിലായ ഉദ്യോഗസ്ഥർ പറയുന്ന വിഡിയോ അന്വേഷണസംഘത്തിന് കൈമാറും. റൂറൽ എസ്.പി എ.വി. ജോർജിെനതിരായ കൊല്ലപ്പെട്ട ശ്രീജിത്തിെൻറ കുടുംബം നൽകിയ പരാതിയും പരിഗണിക്കുമെന്ന് ഡി.ജി.പി വ്യക്തമാക്കി. പൊലീസ് ഉന്നതതല യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാട്സ്ആപ് ആഹ്വാനത്തിലൂടെയുള്ള ഹർത്താൽ വർഗീയ വിദ്വേഷമുണ്ടാക്കുന്നതിനുള്ള നടപടിയാണെന്നും ബെഹ്റ പറഞ്ഞു. അത്തരം പ്രവർത്തികൾ വെച്ചുപൊറുപ്പിക്കില്ല. ആരാണ് ഇൗ ഹർത്താലിനു പിന്നിൽ, എവിടെനിന്നാണ് തുടക്കം എന്നീകാര്യങ്ങൾ വിദഗ്ധസംഘം അന്വേഷിക്കുന്നുണ്ട്. ഇൗ അന്വേഷണം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും. മലപ്പുറത്തും മറ്റുമായി കുറേപേരെ ഹർത്താലിെൻറ പേരിൽ പിടികൂടിയിട്ടുണ്ട്. അവരെ ചോദ്യംചെയ്ത് ഹർത്താലിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുെമന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.