പറഞ്ഞ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു; വിവാദം എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും മന്ത്രി വി. അബ്ദുറഹ്മാൻ
text_fieldsമഞ്ചേരി: കാര്യവട്ടത്ത് നടക്കുന്ന ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് നിരക്ക് സംബന്ധിച്ച് താൻ പറഞ്ഞ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിച്ചെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാൻ. വിവാദം എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ക്രിക്കറ്റ് അസോസിയേഷൻ ഏർപ്പെടുത്തിയ ഉയർന്ന ടിക്കറ്റ് നിരക്ക് സാധാരണക്കാരന് താങ്ങാവുന്നതല്ല.
ഇത് സംബന്ധിച്ചാണ് താൻ പറഞ്ഞത്. സാധാരണക്കാർ കളി കാണേണ്ടെന്നാകും അസോസിയേഷൻ ഉദ്ദേശിക്കുന്നത്. 50 ശതമാനമുള്ള നികുതി കേരളത്തിൽ 12 ശതമാനം മാത്രമാണ് ഈടാക്കുന്നതെന്നും മന്ത്രി പറഞ്ഞു. പയ്യനാട് സ്റ്റേഡിയത്തിൽ ഗിന്നസ് ഷൂട്ടൗട്ട് മത്സര സമാപന ചടങ്ങിനെത്തിയപ്പോഴായിരുന്നു പ്രതികരണം. സാധാരണക്കാർക്കു വേണ്ടി മാത്രമാണ് മത്സരം നടത്തുന്നത്. പയ്യനാട്ടെ സന്തോഷ് ട്രോഫി മത്സരം അതിനുദാഹരണമാണ്.
ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ അസോസിയേഷൻ സൗജന്യമായി പരിശീലനത്തിനു പോലും നൽകാറില്ല. മറ്റുള്ള സംസ്ഥാനങ്ങളിൽ ജി.എസ്.ടി നല്ല തോതിൽ ഈടാക്കുന്നുണ്ട്. നികുതിയിളവ് നൽകിയതിനാലാണ് ടിക്കറ്റ് നിരക്കിൽ കുറവ് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.