അപരന്മാർ ജനവിധി അട്ടിമറിക്കുന്നു
text_fieldsതിരുവനന്തപുരം: ജനവിധിയെ കുതന്ത്രങ്ങൾ കൊണ്ട് അട്ടിമറിക്കാനെത്തുന്നവരാണ് അപരന്മാർ. ഇക്കുറിയും വ്യത്യസ്തമല്ല, സർവമണ്ഡലങ്ങളും അപരമയം. കേരളത്തിെൻറ രാഷ്ട്രീയ ചരിത്രത്തിൽ അപരപ്രഹരത്തിെൻറ ഏറ്റവും വലിയ ഇര ഒരുപക്ഷേ, കോൺഗ്രസ് നേതാവ് വി.എം. സുധീരനായിരിക്കും. 2004ലെ േലാക്സഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിലായിരുന്നു അപ്രതീക്ഷിതവും ദൗർഭാഗ്യവുമായ പരാജയം. അന്ന് വി.എം. സുധീരെൻറ അപരനായി മത്സരിച്ച 'വി.എസ്. സുധീരൻ' പിടിച്ചത് 8282 വോട്ടുകളാണ്. വി.എം. സുധീരൻ പരാജയപ്പെട്ടത് കേവലം 1009 വോട്ടുകൾക്കും.
ആലപ്പുഴ ലോക്സഭ മണ്ഡത്തിലുൾപ്പെടുന്ന ഏഴ് നിയമസഭ മണ്ഡലങ്ങളിൽ, ആലപ്പുഴയിലൊഴികെ (891) മറ്റിടങ്ങളിലെല്ലാം 1000ത്തിന് മേൽ വോട്ടുകൾ അപരൻ കൈപ്പിടിയിലാക്കി. തപാൽ വോട്ടുകളിൽ പോലും അപരന് വിഹിതമുണ്ടായെന്നത് ഏറെ കൗതുകകരം.
ഇന്നും നീറ്റലായി മനസ്സിലുണ്ട്
2004ലേത് ചതിപ്രയോഗമായിരുന്നു. അതുമൂലം പരാജയപ്പെട്ടു എന്നതിൽ ഏറെ ദുഃഖമുണ്ടെന്ന് സുധീരൻ. 'ഇക്കാര്യം നീറ്റലായി ഇന്നും മനസ്സിലുണ്ട്. നേരായ മാർഗത്തിലൂടെയാണ് പരാജയപ്പെട്ടിരുന്നതെങ്കിൽ ദുഃഖിക്കേണ്ട കാര്യമില്ല. ആലപ്പുഴ തീരത്തെ രൂക്ഷമായി ബാധിക്കുന്ന കരിമണൽ ഖനനത്തിനെതിരെ താൻ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. എല്ലാ ശക്തികളെയും ഒരുമിച്ച് നിർത്തി സമരം നടത്തി. പിന്നീട് സർക്കാർ തീരുമാനം പിൻവലിച്ചു. കരിമണൽ ലോബിയുടെ കരാള ഹസ്തത്തിൽനിന്ന് ആലപ്പുഴ തീരത്തെ സംരക്ഷിക്കാനായി. പക്ഷേ, അവരുടെ ചതിപ്രയോഗത്തിൽ വീണുപോവുകയും ചെയ്തു' -അദ്ദേഹം പറയുന്നു.
ചതിയാണ്, രാഷ്ട്രീയ ധാർമികതക്ക് നിരക്കാത്തതും
അപരന്മാരെ നിയമപരമായി തടയേണ്ടത് ആവശ്യമാണ്. തെരഞ്ഞെടുപ്പ് നിയമത്തിൽ തന്നെ മാറ്റങ്ങൾ വരുത്തണം. കരിമണൽ ലോബിയുടെ വലിയ ആസൂത്രണത്തിെൻറ ഭാഗമായിരുന്നു ആലപ്പുഴയിൽ തനിക്കെതിരെയുണ്ടായ അപരനീക്കം.
പല രാഷ്ട്രീയ പാർട്ടികളും ഇൗ കുതന്ത്രം പയറ്റുന്നുണ്ട്. തെരഞ്ഞെടുപ്പിൽ താൻ പരാജയപ്പെെട്ടങ്കിലും എതിരാളികളടക്കം അപരനീക്കം തെറ്റായിരുെന്നന്ന് പിന്നീട് ഉൾക്കൊണ്ടുവെന്നാണ് മനസ്സിലാക്കുന്നുവെന്നും അദ്ദേഹം പറയുന്നു. ഒരു കാരണവശാലും അപരരെ അവതരിപ്പിക്കിെല്ലന്ന് രാഷ്ട്രീയ പാർട്ടികൾ തന്നെ തീരുമാനിക്കണം.
നിർഭാഗ്യവശാൽ ഇപ്പോഴും അപരപ്രയോഗത്തിൽ കക്ഷിഭേദമന്യോ പലരും തൽപരരാണ്. രാഷ്ട്രീയ ധാർമികത ഉയർത്തിപ്പിടിക്കാൻ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് കടമയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.