വിവരാവകാശ അപേക്ഷക്ക് തെറ്റിദ്ധരിപ്പിക്കുന്ന മറുപടി നൽകി; 11,750 രൂപ പിഴയീടാക്കാൻ ഉത്തരവ്
text_fieldsകൊച്ചി: വിവരാവകാശ അപേക്ഷക്ക് കൃത്യസമയത്ത് മറുപടി നൽകാതെയും പിന്നീട് തെറ്റായ മറുപടി നൽകുയും ചെയ്ത ഗതാവഗത വകുപ്പ് അണ്ടർ സെക്രട്ടറിയിൽനിന്ന് 11,750 രൂപ പിഴ ഈടാക്കാൻ ഉത്തരവ്. 2020 കാലയളവിൽ ഗതാഗത വകുപ്പിൽ പബ്ലിക് ഇൻഫർമേഷൻ ഓഫിസറും അണ്ടർ സെക്രട്ടറിയുമായിരുന്ന മേഴ്സി ഗബ്രിയേലിൽനിന്നാണ് പിഴയീടാക്കാൻ സംസ്ഥാന വിവരാവകാശ കമീഷണർ ഡോ. കെ.എൽ. വിവേകാനന്ദൻ ഉത്തരവിട്ടത്.
ഉത്തരവ് കിട്ടി 30 ദിവസത്തിനകം പിഴസംഖ്യ ട്രഷറിയിൽ അടയ്ക്കുകയും വിവരം ചലാന്റെ അസ്സൽ സഹിതം കമീഷൻ സെക്രട്ടറിയെ അറിയിക്കേണ്ടതുമാണ്. അല്ലാത്തപക്ഷം തുക എതിർകക്ഷിയുടെ ശമ്പളത്തിൽനിന്നും പിടിച്ച് സമയബന്ധിതമായി അടക്കുന്ന കാര്യം ഓഫിസ് മേധാവി ഉറപ്പുവരുത്തേണ്ടതും കമീഷൻ മുമ്പാകെ റിപ്പോർട്ട് ചെയ്യേണ്ടതുമാണ്. അല്ലാത്തപക്ഷം സ്ഥാവര ജംഗമ വസ്തുക്കൾ ജപ്തി ചെയ്ത് സംഖ്യ ഈടാക്കും.
ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നിർമാണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കാൻ 2020 ജനുവരിയിൽ ഗതാഗത വകുപ്പിൽ സമർപ്പിച്ച അപേക്ഷക്ക് 30 ദിവസത്തിനകം മറുപടി തരാതെയും പിന്നീട് ലഭിച്ച മറുപടി തെറ്റായും തെറ്റിദ്ധരിപ്പിക്കുന്നതുമായതിനെ തുടർന്നാണ് സംസ്ഥാന വിവരാവകാശ കമീഷന് പരാതി കൊടുത്തത്. കമീഷൻ നടത്തിയ ഹിയറിങ്ങിൽ അപേക്ഷകൻ ഖാലിദ് മുണ്ടപ്പിള്ളി ആലുവ ഹാജരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.