ബാലറ്റ് പെട്ടി കാണാതായ സംഭവം: അന്വേഷണം പൂർത്തിയായി -തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsകൊച്ചി: പെരിന്തൽമണ്ണ നിയമസഭ മണ്ഡലത്തിലെ ബാലറ്റ് പെട്ടി കാണാതായ സംഭവത്തിൽ അന്വേഷണം പൂർത്തിയായെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. റിപ്പോർട്ട് നൽകാൻ കൂടുതൽ സമയം അനുവദിക്കണമെന്നും കമീഷൻ ഹൈകോടതിയെ അറിയിച്ചു.
പെരിന്തൽമണ്ണ നിയമസഭ മണ്ഡലത്തിൽ നിന്നുള്ള ലീഗ് സ്ഥാനാർഥി നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സി.പി.എം സ്വതന്ത്രൻ കെ. പി. മുഹമ്മദ് മുസ്തഫ നൽകിയ ഹരജിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ പരിഗണനയിലുള്ളത്. ഹരജി വീണ്ടും മാർച്ച് 24ന് പരിഗണിക്കും. 340 പോസ്റ്റൽ വോട്ടുകൾ സാങ്കേതിക കാരണം പറഞ്ഞ് എണ്ണിയില്ലെന്നും ഇവയിൽ 300 ഓളം വോട്ടുകൾ തനിക്ക് ലഭിക്കേണ്ടതാണെന്നുമാണ് ഹരജിക്കാരന്റെ വാദം.
38 വോട്ടിനാണ് നജീബ് കാന്തപുരം വിജയിച്ചത്. കേസുമായി ബന്ധപ്പെട്ട നടപടിക്കിടെ തെരഞ്ഞെടുപ്പ് രേഖകൾ അടങ്ങിയ പെട്ടി കാണാതെ പോയതായി കണ്ടെത്തിയിരുന്നു. ഇത് പിന്നീട് മലപ്പുറം സഹകരണസംഘം ജോയന്റ് രജിസ്ട്രാറുടെ ഓഫിസിൽനിന്ന് കണ്ടെത്തി. തുടർന്നാണ് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കോടതി തെരഞ്ഞെടുപ്പ് കമീഷനോട് നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.