പച്ചാളത്ത് നിന്ന് കാണാതായ ബാലനെ കണ്ടെത്തി
text_fieldsഅത്താണി: ദേശീയപാത അത്താണി കവലയിലും പരിസരങ്ങളിലും വഴിതെറ്റി അലഞ്ഞ പശ്ചിമബംഗാൾ സ്വദേശിയായ 12കാരനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് മാതാപിതാക്കളെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് 7.30ഓടെ അത്താണിയിലെ ഓട്ടോഡ്രൈവർമാരാണ് റിസ്വാൻ' എന്ന കുട്ടിയെ കണ്ടെത്തിയത്. നെടുമ്പാശ്ശേരി സ്റ്റേഷനിൽനിന്ന് എസ്.ഐ എൽദോ, സി.പി.ഒ ബാലൻ, സി.പി.ആർ റിയാസ് എന്നിവര്‍ കുട്ടിയോട് വിവരങ്ങള്‍ ആരാഞ്ഞു.
കുട്ടി കൊൽക്കത്തയിലെ സ്കൂളിന്‍റെ വിവരങ്ങളാണ് പറഞ്ഞത്. ഗൂഗിളില്‍ തപ്പി സ്കൂളിന്‍റെ നമ്പറില്‍ വിളിച്ചെങ്കിലും ആരുമെടുത്തില്ല. അതിനിടെ പൊലീസും, വാര്‍ഡ് മെമ്പർ ജോബി നെൽക്കരയും ചേര്‍ന്ന് കുട്ടിയെ കരിയാട് സി.എം.സി കോൺവെന്‍റിൽ എത്തിച്ചു.സിസ്റ്റര്‍ മീന ഡേവിസിന്‍റെ നേതൃത്വത്തില്‍ രാത്രി കുട്ടിക്ക് താമസ സൗകര്യം ഒരുക്കി. കൊൽക്കത്ത പൊലീസ് ചൈല്‍ഡ് ഹെൽപ് ലൈനുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവ് നവാദ് ഹുസൈന്‍റെ ഫോണ്‍ നമ്പര്‍ വാങ്ങി വിളിച്ചു. നാലുമാസം മുമ്പാണ് കുടുംബം കൊൽക്കത്തയില്‍നിന്ന് എറണാകുളം പച്ചാളത്ത് എത്തിയത്.
ചെരുപ്പ് കുത്ത് ആണ് തൊഴില്‍. വ്യാഴാഴ്ച വൈകീട്ട് എന്തോ വാങ്ങാന്‍ പുറത്ത് പോയ റിസ്വാനെ കാണാതാവുകയായിരുന്നു. മകന്‍ നെടുമ്പാശ്ശേരിയില്‍ ഉണ്ടെന്നറിഞ്ഞ് വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടിന് നവാദ് ഹുസൈനും ഭാര്യയും, ഇളയ പെൺകുഞ്ഞുമായി നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലെത്തി. രാത്രി അവിടെ തങ്ങി. വെള്ളിയാഴ്ച രാവിലെ എട്ടിന് പൊലീസിനോടൊപ്പം മഠത്തിലെത്തിയ മാതാപിതാക്കളെയും സഹോദരിയേയും റിസ്വാന്‍ തിരിച്ചറിഞ്ഞു കൂട്ടിക്കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.