ആരും ഭീഷണിപ്പെടുത്തിയിട്ടില്ല, ബി.ജെ.പിയിൽ ചേരും: മഞ്ചേശ്വരത്തെ കാണാതായ സ്ഥാനാർഥി
text_fieldsമഞ്ചേശ്വരം: തന്നെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് കാണാതായ മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാർഥി കെ. സുന്ദര. ഇദ്ദേഹം ഇന്ന് നാമനിർദേശ പത്രിക പിൻവലിക്കുമെന്ന് ബി.ജെ.പി നേതൃത്വം അറിയിച്ചു.
ബി.ജെ.പിയുടെ ഭീഷണിയെ തുടർന്നാണ് സുന്ദര പത്രിക പിൻവലിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ബി.എസ്.പി ജില്ലാ കമ്മിറ്റി ബദിയടുക്ക പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാല്‍ പത്രിക പിന്‍വലിക്കാന്‍ തന്നെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സൗഹൃദ സംഭാഷണം മാത്രമാണ് ബി.ജെ.പിയുമായി ഉണ്ടായതെന്നും കെ. സുന്ദര മാധ്യമങ്ങളോട് പറഞ്ഞു. താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നെന്നും ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് അപരനായി മത്സരിച്ച വ്യക്തിയാണ് കെ. സുന്ദര. ഇത്തവണ മഞ്ചേശ്വരത്ത് ബി.എസ്.പി സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു സുന്ദര നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നത്. ഇന്നലെ മുതല്‍ സുന്ദരയെ ഫോണില്‍ കിട്ടുന്നുണ്ടായിരുന്നില്ല. സുന്ദരയെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സുന്ദരക്ക് സംരക്ഷണം നല്‍കണമെന്നും ബി.എസ്.പി നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ സുന്ദര പത്രിക പിൻവലിച്ചെന്ന് അവകാശപ്പെട്ട് ബി.ജെ.പി നേതൃത്വം രംഗത്തെത്തിയിരുന്നു. എന്നാൽ ഇദ്ദേഹം പത്രിക പിൻവലിച്ചിട്ടില്ലെന്ന് പിന്നീട് വരാണാധികാരി അറിയിച്ചു. 2016ൽ മഞ്ചേശ്വരത്ത് സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിച്ച് 467 വോട്ടുകൾ നേടിയിരുന്നു കെ.സുന്ദര . ആ തെരഞ്ഞെടുപ്പിൽ കെ.സുരേന്ദ്രൻ 89 വോട്ടിനാണ് പരാജയപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.