തോമസ് ചാണ്ടിയുടെ റിസോർട്ട്: കാണാതായ ഫയലുകൾ കണ്ടെത്തി
text_fieldsആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് കാണാതായ ഫയലുകള്‍ കണ്ടെത്തി. റിസോര്‍ട്ടിലെ പതിനെട്ട് കെട്ടിടങ്ങളുടെ നമ്പരുകളും അവയ്ക്ക് അനുമതി നല്‍കിയ വിവരങ്ങളും അടങ്ങിയ സുപ്രധാന ഫയലാണ് കണ്ടെത്തിയത്. ആലപ്പുഴ നഗരസഭ ആസ്ഥാനത്തു നിന്നാണ് ഫയലുകള്‍ കിട്ടിയത്. മൂന്നു ഫയലുകൾ കൂടി ഇനിയും കണ്ടുകിട്ടാനുണ്ട്.
കയ്യേറ്റ ആരോപണം വന്നപ്പോള്‍ നടത്തിയ പരിശോധനയില്‍ 32 ഫയലുകൾ കാണാതായിരുന്നു. ഇതെ തുടർന്ന് റിസോർട്ടിെൻറ ഫയലുകൾ കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു.
റിസോര്‍ട്ടുമായി ബന്ധപ്പെട്ടു വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ആലപ്പുഴ നഗരസഭയില്‍ നിന്നും ഫയലുകള്‍ കാണാതായത്. റിസോര്‍ട്ട് നിര്‍മാണത്തിന് 2000ത്തില്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട നിർണായക ഫയലുകളാണു കാണാതായത്. റിസോര്‍ട്ടില്‍ ആകെ 34 കെട്ടിടങ്ങളാണ് ഉള്ളത്. ഇതില്‍ 16 കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കിയ വിവരങ്ങളുള്ള ഫയലുകള്‍ കൂടി കണ്ടെത്തേണ്ടതായുണ്ട്. മറ്റു ഫയലുകൾ കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് നഗരസഭ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.