നാട്ടിലേക്കുള്ള യാത്രക്കിടെ കാണാതായ മലയാളി സൈനികനെ കണ്ടെത്തി
text_fieldsകോഴിക്കോട്: നാട്ടിലേക്കുള്ള യാത്രക്കിടെ കാണാതായ മലയാളി സൈനികൻ കോഴിക്കോട് എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര ചെറിയകാരംവള്ളി സുരേഷിന്റെ മകൻ വിഷ്ണുവിനെ ബംഗളൂരുവിൽ കണ്ടെത്തി. സുഹൃത്തുക്കളിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്ന് എലത്തൂർ പൊലീസ് ബെംഗളുരുവിൽ എത്തിയാണ് വിഷ്ണുവിനെ കണ്ടത്. സാമ്പത്തിക പ്രയാസം മൂലം നാട്ടിൽ നിന്നും മാറി നിന്നതാണെന്ന് മൊഴി നൽകി. ഇന്നലെ രാത്രിയാണ് പൊലീസ് ബംഗളൂരു മജെസ്റ്റിക്ക് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് വിഷ്ണുവിനെ കണ്ടെത്തിയത്. രാവിലെ പത്ത് മണിക്ക് കോഴിക്കോട് എത്തും.
പൂണെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അവധിക്ക് നാട്ടിലേക്ക് തിരിച്ച വിഷ്ണു ഡിസംബർ 17ന് പുലർച്ചെ കണ്ണൂരിൽ എത്തി എന്ന് അമ്മയ്ക്ക് സന്ദേശം അയച്ചിരുന്നു. എന്നാൽ വീട്ടിൽ എത്തിയില്ല. തുടർന്ന് ബന്ധുക്കൾ പൊലീസില്‍ പരാതി നല്‍കി. പിന്നീട് ഫോണിന്റെ ലൊക്കേഷൻ മുംബൈയ്ക്ക് സമീപമാണെന്ന് കണ്ടെത്തി. തുടർന്നാണ് സംഭവത്തിൽ ദുരൂഹത ഉണ്ടായത്. ഇക്കഴിഞ്ഞ 23ന് എലത്തൂരിൽ നിന്നുള്ള അന്വേഷണ സംഘം മുംബൈയിലും പുണെയിലും തിരച്ചിൽ നടത്തിയിരുന്നു.
സൈനികരുടെ നേതൃത്വത്തിലും വിഷ്ണുവിനായി അന്വേഷണം നടത്തിയിരുന്നു. ഇന്നലെ രാത്രി 11 മണിയോടെ എലത്തൂരിൽ നിന്നുള്ള എസ്‌ഐ മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിഷ്ണുവിനെ ബംഗളൂരുവിൽ കണ്ടെത്തിയത്. 450 സിസിടിവി ലൊക്കേഷൻ പരിശോധിച്ചതായി അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ഫോൺ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നിർണായകമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.