മിഷന്‍ വിങ്സ് ഓഫ് കംപാഷന്‍; പ്രവാസികൾക്ക് ടിക്കറ്റ് വിതരണം ആരംഭിച്ചു
text_fieldsതിരുവനന്തപുരം: ഗള്‍ഫ് മാധ്യമം - മീഡിയവണ്‍ മിഷന്‍ വിങ്സ് ഓഫ് കംപാഷന്‍ പദ്ധതിയുടെ ഭാഗമായി പ്രവാസികള്‍ക്കുള്ള ടിക്കറ്റ് വിതരണം ആരംഭിച്ചു. യു.എ.ഇ പ്രവാസിയായ തിരുവനന്തപുരം സ്വദേശി രാജ്കുമാറിന് ആദ്യ ടിക്കറ്റ് ആരോഗ്യമന്ത്രി കെ.കെ. ശൈലജ കൈമാറി. തിരുവനന്തപുരത്ത് മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങില്‍ മാധ്യമം എഡിറ്റോറിയൽ റിലേഷൻസ് ഡയറക്ടര്‍ വയലാര്‍ ഗോപകുമാർ രാജ്കുമാറിനുവേണ്ടി ടിക്കറ്റ് ഏറ്റുവാങ്ങി.
മനുഷ്യസ്നേഹത്തിെൻറ ഉദാത്തമാതൃകയാണ് മീഡിയവണും ഗള്‍ഫ് മാധ്യമവും ചെയ്യുന്നതെന്ന് മന്ത്രി ശൈലജ അഭിപ്രായപ്പെട്ടു. രാജ്കുമാര്‍ ഓണ്‍ലൈനിലൂടെ ചടങ്ങില്‍ പങ്കെടുത്തു. കോവിഡിനെ തുടര്‍ന്ന് ഒരുമാസമായി തൊഴിലില്ലാതെ കഷ്ടപ്പെടുകയായിരുന്നു രാജ്കുമാര്‍. കരള്‍ മാറ്റിെവക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ ഇദ്ദേഹം നാട്ടിലേക്ക് വരാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നതറിഞ്ഞാണ് മിഷന്‍ വിങ്സ് ഓഫ് കംപാഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.
ആയിരക്കണക്കിനാളുകളാണ് ടിക്കറ്റിനായി ബുക്ക് ചെയ്തിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത നിരവധി പേരാണ് വിദേശത്തുള്ളത്. നാട്ടിലേക്ക് മടങ്ങാൻ പ്രയാസപ്പെടുന്ന പ്രവാസികൾക്ക് ടിക്കറ്റ് ലഭ്യമാക്കുവാൻ ഗൾഫ്മാധ്യമവും മീഡിയവണും ചേർന്ന് സുമനസ്സുകളായ വായനക്കാരുടെയും വ്യവസായ സാമൂഹിക നായകരുടെയും പിന്തുണയോടെ തുടക്കമിട്ടതാണ് മിഷൻ വിങ്സ് ഓഫ് കംപാഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.