പകലിനൊപ്പം രാത്രിയും ചൂട് കൂടുന്നു: ശൈത്യമാസങ്ങൾ കേരളത്തിന് അന്യമാകുന്നു
text_fieldsതൃശൂർ: നൂറ്റാണ്ടിെൻറ കൊടുംതണുപ്പിൽ ഡൽഹി തണുത്ത് വിറക്കുേമ്പാൾ കേരളം ചൂടിൽ വേവ ുകയാണ്. ഹൈറേഞ്ചുകളിൽ ഒഴിച്ച് തണുപ്പില്ലാത്ത സാഹചര്യമായിരുന്നു ഡിസംബറിൽ. മൂന്ന ാറിൽ ഒമ്പത് ഡിഗ്രി സെൽഷ്യസിലേക്ക് ഒരുഘട്ടത്തിൽ തണുപ്പ് എത്തിയെങ്കിലും പിന്നീട ങ്ങോട്ട് അതുംമാറി. വയനാട്ടിലും ഇടുക്കിയും തണുപ്പുണ്ടെങ്കിലും രാവിലെതന്നെ കനത്ത ച ൂടിേലക്ക് മാറുന്ന സാഹചര്യമാണുള്ളത്. ഇടനാട്ടിലും തീരമേഖലകളിലും തണുപ്പ് തീരെ ഇല്ലാത്ത സ്ഥിതിവിശേഷമാണ്.
കഴിഞ്ഞ വർഷവും ഡിസംബറിൽ തണുപ്പ് വല്ലാതെ കേരളത്തെ അലട്ടിയിരുന്നില്ല. എന്നാൽ, ജനുവരിയിൽ പതിവിൽ കവിഞ്ഞ ശൈത്യമായിരുന്നു. അഗ്നിപർവത വിസ്ഫോടനത്തിെൻറ പ്രതിഫലനമാണ് കഴിഞ്ഞ വർഷം ഇത്തരമൊരു സാഹചര്യത്തിന് വഴിവെച്ചത്. 20 വർഷം പരിശോധിച്ചാൽ കേരളത്തിൽനിന്ന് തണുപ്പ് അകലുന്ന സ്ഥിതിവിശേഷമാണ്.
ഒന്നു മുതൽ മൂന്നുവരെ ചൂട് കൂടുന്ന സാഹചര്യമാണുള്ളത്. കൂടുതലായി ലഭിച്ച മഴക്ക് പിന്നാലെ മേഘാവൃതമായ അന്തരീക്ഷമാണ് ധനുമാസ കുളിര് കണികാണാൻപോലും കിട്ടാത്ത സാഹചര്യം ഒരുക്കുന്നത്.
ഡിസംബർ മുതൽ ഫെബ്രുവരി വരെ ശൈത്യമാസങ്ങളായാണ് ഗണിക്കുന്നത്. എന്നാൽ, ഡിസംബറിൽ തന്നെ ഇക്കുറി ചൂട് കൂടി. ജനുവരിയും സമാനമാണ്. ഇൗമാസം അവസാനത്തോടെ രാത്രി ചൂടും വർധിക്കാനാണ് സാധ്യത. ഡിസംബർ, ജനുവരി മാസങ്ങളിൽ തണുപ്പ് അകന്നുനിന്നാൽ ഫെബ്രുവരിയിൽ തണുപ്പ് തീരെ പ്രതീക്ഷിക്കേണ്ടതിെലന്ന് കലാവസ്ഥ വ്യതിയാന ഗവേഷകർ പറയുന്നു. നിലവിലെ സാഹചര്യത്തിൽ ശൈത്യമാസങ്ങൾ കേരളത്തിന് അന്യമാവുന്ന അവസ്ഥയാണ് ഉണ്ടായത്.
രണ്ടുമാസമായി മഴ മാറിനിൽക്കുകയാണ്. ഒക്ടോബർ ആദ്യഘട്ടത്തിൽ ലഭിച്ച മഴയുടെ പിൻബലത്തിൽ 27 ശതമാനം അധികമഴയാണ് തുലാവർഷത്തിൽ ലഭിച്ചത്. 462ന് പകരം 627 മില്ലീമീറ്റർ മഴയാണ് ലഭിച്ചിട്ടുള്ളത്.
ഇടുക്കി, കൊല്ലം ജില്ലകളിൽ ശരാശരിയും മറ്റു ജില്ലകളിൽ അധികമഴയുമാണ് രേഖെപ്പടുത്തിയിരിക്കുന്നത്. നവംബർ, ഡിസംബർ മാസങ്ങളിൽ മഴ വളരെ കുറവാണ് ലഭിച്ചത്. മഴ വിട്ടുനിന്നതിന് പിന്നാലെ മഞ്ഞും ഇല്ലാത്ത സാഹചര്യത്തിലും അവക്ക് പിന്നിലെ കാരണങ്ങൾക്കായി തലപുകക്കുകയാണ് കലാവസ്ഥ ഗവേഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.