പിഴച്ച ചോദ്യങ്ങൾക്ക് ഉത്തരംമുട്ടി ബി.ടെക് വിദ്യാർഥികൾ
text_fieldsതിരുവനന്തപുരം: ചോദ്യപേപ്പറുകളിലെ അക്ഷരത്തെറ്റിലും വ്യാകരണപ്പിശകിലും വലഞ്ഞ് സാേങ്കതിക സർവകലാശാലയിലെ ബി.ടെക് വിദ്യാർഥികൾ. മൂന്ന്, ഏഴ് സെമസ്റ്റർ പരീക്ഷ ച ോദ്യേപപ്പറിലാണ് അടിസ്ഥാന വ്യാകരണ നിയമം പോലും തെറ്റിച്ച ചോദ്യങ്ങൾ. മൂന്നാം സെമ സ്റ്റർ കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചിെൻറ ‘ഇലക്ട്രോണിക് ഡിവൈസസ് ആൻഡ് സർക്യൂട്സ്’ ചോദ്യപേപ്പറിലെ 20 ചോദ്യങ്ങളിൽ 27 ഭാഷാപരമായ തെറ്റാണ് കടന്നുകൂടിയത്.
ഉചിതമായ വാക്കുകൾ പോലും ഉപേയാഗിക്കാതെയാണ് ചില ചോദ്യങ്ങൾ. ഏഴാം സെമസ്റ്റർ കമ്പ്യൂട്ടർ സയൻസിെൻറ ‘കമ്പ്യൂട്ടർ ഗ്രാഫിക്സ്’, സിവിൽ എൻജിനീയറിങ്ങിെൻറ ‘എൻവയൺമെൻറൽ ഇംപാക്ട് അസസ്മെൻറ്’, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിെൻറ ‘ഒപ്റ്റിക്കൽ കമ്യൂണിക്കേഷൻ’ തുടങ്ങിയ ചോദ്യപേപ്പറുകളിലാണ് വ്യാപക പിഴവ്. 17 ചോദ്യങ്ങളിൽ ‘the’ ഉപയോഗിച്ചിരുന്നില്ല. പത്തിലേറെ ചോദ്യങ്ങളിൽ ‘a’ ഉപയോഗിച്ചതുമില്ല.
അക്ഷരത്തെറ്റുമൂലം പല ചോദ്യങ്ങളും മനസ്സിലാക്കാൻ ബുദ്ധിമുട്ടിയെന്ന് വിദ്യാർഥികൾ പറയുന്നു. സാേങ്കതിക സർവകലാശാലയുടെ പതനത്തെ സാക്ഷ്യപ്പെടുത്തുന്നതാണ് പിഴവുകളെന്ന് സേവ് എജുക്കേഷൻ കമ്മിറ്റി സെക്രട്ടറി എം. ഷാജർഖാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.