മിഥില മോഹൻ വധക്കേസ് സി.ബി.ഐക്ക്
text_fieldsകൊച്ചി: അബ്കാരി കരാറുകാരൻ മിഥില മോഹന്‍ വധക്കേസ് സി.ബി.ഐ അന്വേഷിക്കും. ഹൈകോടതിയാണ് അന്വേഷണം സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അന്വേഷണം സംബന്ധിച്ച മുഴുവൻ രേഖകളും ക്രൈംബ്രാഞ്ച് സി.ബി.ഐക്ക് കൈമാറണമെന്നും ഹൈകോടതി നിർേദശിച്ചു. അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന, മിഥില മോഹന്റെ മകൻ മനീഷിന്‍റെ ഹരജിയിലാണ് കോടതി ഉത്തരവ്.
കൊലപാതകത്തിന് പിന്നിൽ തമിഴ്നാട്ടിൽ നിന്നുള്ള ക്വട്ടേഷൻ സംഘമാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പ്രതികളിൽ ചിലർ ശ്രീലങ്കയിൽ ഉള്ളതായി സംശയിക്കുന്നതായി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഹൈകോടതിയെ അറിയിച്ചിരുന്നു.
2006 ഏപ്രിൽ അഞ്ചിനാണ് മിഥില മോഹൻ വെടിയേറ്റ് മരിച്ചത്. പ്രതികളായ മതിവണ്ണനെയും ഉപ്പാളിയെയും നേരിട്ട് അറിയാമായിരുന്ന രണ്ടാം പ്രതി ദിണ്ഡിഗൽ പാണ്ഡ്യൻ തമിഴ്നാട് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സ്പിരിറ്റ് കടത്തുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നുള്ള പകയാണ് കൊലക്ക് കാരണമായതെന്നാണ് ൈക്രംബ്രാഞ്ച് കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.