Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയമസഭയിൽ വെൽഫെയർ...

നിയമസഭയിൽ വെൽഫെയർ ബന്ധത്തെ വിമർശിച്ച്​ ഷംസീർ; പാലോളിയുടെ ​പ്രസ്​താവന ചൂണ്ടിക്കാട്ടി മുനീറിന്‍റെ തിരിച്ചടി

text_fields
bookmark_border
നിയമസഭയിൽ വെൽഫെയർ ബന്ധത്തെ വിമർശിച്ച്​ ഷംസീർ; പാലോളിയുടെ ​പ്രസ്​താവന ചൂണ്ടിക്കാട്ടി മുനീറിന്‍റെ തിരിച്ചടി
cancel

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫും വെൽ​െഫയർ പാർട്ടിയും തമ്മിലുണ്ടാക്കിയ നീക്കുപോക്കിനെ വിമർശിച്ച എ.എൻ. ഷംസീറിനെതിരെ പാലോളി മുഹമ്മദ്​ കുട്ടിയുടെ പ്രസ്​താവന ആയുധമാക്കി എം.കെ. മുനീർ. നിയമസഭയിൽ ബജറ്റ്​ ചർച്ചയിലാണ്​ വെൽഫെയർ പാർട്ടിയുമായുള്ള ധാരണ ഷംസീർ ഉന്നയിച്ചത്​. സഖ്യത്തിലൂടെ മുസ്​ലിം ലീഗ്​ നില ഭദ്രമാക്കിയപ്പോൾ കോൺഗ്രസ്​ ഒലിച്ചുപോയെന്ന്​ ഷംസീർ പറഞ്ഞു. ജമാഅത്തെ ഇസ്​ലാമിക്കെതിരെ നിലപാടെടു​ത്ത മുനീറി​െൻറ ശബ്​ദത്തിന്​ പാർട്ടിയിൽ വിലയില്ലാതായെന്നും ഷംസീർ പറഞ്ഞതോടെ മറുചോദ്യവുമായി മുനീർ എഴുന്നേറ്റു.

മുമ്പ്​ തെരഞ്ഞെടുപ്പുകളിൽ ജമാഅത്തെ ഇസ്​ലാമിയുമായി ​സഹകരിച്ചിട്ടുണ്ടെന്ന്​ സഭ ടി.വി ഇൻറർവ്യൂവിൽ മുതിർന്ന പാർട്ടി നേതാവ്​ പാലോളി മുഹമ്മദ്​ കുട്ടി വ്യക്തമാക്കിയത്​ ഷംസീറി​െൻറ ശ്രദ്ധയിൽപെട്ടില്ലേ എന്ന്​ മുനീർ ചോദിച്ചു. കോൺഗ്രസ്​ എന്ന പൊതുശത്രുവിനെ നേരിടുന്നതി​െൻറ ഭാഗമായാണ്​ ജമാഅത്തുമായി​ സഹകരിച്ചതെന്നാണ്​ പാലോളി പറഞ്ഞതെന്നും​ മുനീർ ​ചൂണ്ടിക്കാട്ടി. എന്നാൽ ജമാഅത്തെ ഇസ്​ലാമി ഞങ്ങൾക്ക്​ വോട്ട്​ ചെയ്​തിട്ടുണ്ടാകും എന്നാണ്​ പാലോളി പറഞ്ഞതെന്ന്​ ഷംസീർ വാദിച്ചു. കോൺഗ്രസി​െൻറ ഹൈക്കമാൻഡായി കുഞ്ഞാലിക്കുട്ടിയും ലീഗും മാറിയെന്നും ഷംസീർ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mk muneerA.N.Shamseer
Next Story