പ്രവാസികൾ കോവിഡ് ബാധിച്ച് മരിച്ചത് സർക്കാറിെൻറ അനാസ്ഥമൂലം –എം.കെ. മുനീർ
text_fieldsകോഴിക്കോട്: വിദേശത്ത് നൂറിലേറെ മലയാളികൾ മരിച്ചത് കോവിഡ് മരണമായല്ല, സർക്കാറിെൻറ അനാസ്ഥമൂലം സംഭവിച്ച കൊലപാതകമായാണ് കണക്കിലെടുക്കേണ്ടതെന്ന് ഡോ. എം.കെ. മുനീർ. വിദേശത്തുള്ളവരെ നേരത്തേ നാട്ടിലെത്തിച്ചിരുന്നുവെങ്കിൽ രോഗം ഇത്രയേറെ പരക്കില്ലായിരുന്നു. വിദേശത്ത് രോഗം പകരുന്നുവെന്ന് യു.ഡി.എഫ് നേരത്തേ സംസ്ഥാന, കേന്ദ്ര സർക്കാറുകളെ അറിയിച്ചിരുന്നു. ആരും അത് മുഖവിലക്കെടുത്തില്ല.
പ്രവാസികളെ നാട്ടിലെത്തിക്കുേമ്പാൾ ആവശ്യത്തിന് ക്വാറൻറീൻ സൗകര്യമൊരുക്കിയില്ല. രണ്ടര ലക്ഷം ക്വാറൻറീൻ കേന്ദ്രങ്ങളുണ്ടെന്നത് കള്ളമാണെന്ന് തെളിഞ്ഞു. വിദേശത്തുനിന്ന് യാത്രക്കൂലിപോലുമില്ലാതെ ബുദ്ധിമുട്ടി വരുന്നവരെ പെയ്ഡ് ക്വാറൻറീൻ ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസികളുടെ ക്വാറൻറീൻ ചെലവ് സർക്കാർ വഹിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫിെൻറ നേതൃത്വത്തിൽ കോഴിക്കോട് കിഡ്സൺ കോർണറിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ യു.ഡി.എഫ് ജില്ല ചെയര്മാന് കെ. ബാലനാരായണന്‍ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.