വർഗീയകക്ഷികളുടെ വോട്ട്: പാർട്ടി നിലപാട് കുഞ്ഞാലിക്കുട്ടിക്കും ബഷീറിനും ബാധകം -മുനീർ
text_fieldsതിരുവനന്തപുരം: എസ്.ഡി.പി.െഎ ഉൾപ്പെടെയുള്ള വർഗീയ, തീവ്രവാദ പാർട്ടികളുടെ വോട്ട് വേണ്ടെന്ന പാർട്ടി അധ്യക് ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിലപാട് പി.കെ. കുഞ്ഞാലിക്കുട്ടിക്കും ഇ.ടി. മുഹമ്മദ് ബഷീറിനും ഒരുപോലെ ബാധകമെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ. തിരുവനന്തപുരം പ്രസ്ക്ലബിെൻറ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർഥിയെക്കുറിച്ച് എ. വിജയരാഘവൻ നടത്തിയ മോശം പരാമർശത്തിനൊപ്പം ലീഗ് നേതാക്കളെ അവഹേളിച്ച് സംസാരിച്ചതിനെക്കുറിച്ച് ലീഗ് നിയമനടപടി ആലോചിക്കുന്നുണ്ടെന്നും മുനീർ പറഞ്ഞു.
ഇടതുമുന്നണി കൺവീനറാണ് സ്ത്രീയെ അവഹേളിച്ചത്. അതിനാൽ സ്ത്രീ സമൂഹം മൊത്തത്തിൽ ഇടതുപക്ഷത്തെ ബഹിഷ്കരിക്കണം. ഇന്ത്യയെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പിൽ ബാലിശ വിഷയങ്ങളിലേക്കാണ് ഇടതുപക്ഷം ചർച്ച കൊണ്ടുപോകുന്നത്.
രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്ന സാഹചര്യത്തിൽ ഇടതുമുന്നണി സ്ഥാനാർഥിയെ പിൻവലിച്ച് അദ്ദേഹത്തിന് പിന്തുണ കൊടുക്കണം. കേരളത്തിൽ ഇടതുപക്ഷം കോൺഗ്രസിനെ പൊരുതിതോൽപിക്കുന്നതിെൻറ ഗുണം ദേശീയതലത്തിൽ ബി.ജെ.പിക്കായിരിക്കുമെന്നും മുനീർ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.