ആരോഗ്യവകുപ്പിെൻറ തീവെട്ടിക്കൊള്ളക്കെതിരെ നിയമനടപടി –എം.കെ. മുനീർ
text_fieldsതിരുവനന്തപുരം: കോവിഡിെൻറ മറവിൽ പി.പി.ഇ കിറ്റ് ഉൾപ്പെടെ ഉപകരണങ്ങൾ വാങ്ങിയതിൽ മെഡിക്കൽ സർവിസസ് കോർപറേഷനെ മറയാക്കി സർക്കാർ നടത്തിയ തീവെട്ടിക്കൊള്ള സംബന്ധിച്ച് നിയമനടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നിലവാരം ഉറപ്പാക്കാനാണ് 1500 രൂപയുടെ പി.പി.ഇ കിറ്റ് വാങ്ങിയതെന്ന് ആരോഗ്യമന്ത്രി പറയുന്നു.
1500 രൂപക്ക് വാങ്ങുന്നതിെൻറ തലേന്ന് മെഡിക്കൽ കോർപറേഷൻ വഴി 400 രൂപക്കും കിറ്റ് വാങ്ങിയിട്ടുണ്ട്. അങ്ങനെയെങ്കിൽ നിലവാരം കുറഞ്ഞത് എന്തിനാണ് വാങ്ങിയത്. ഇൻഫ്രാെറഡ് തെർമോമീറ്റർ ഉയർന്ന നിലവാരമുള്ളതിന് 2500 രൂപയാണ് വില. അതാണ് 5000 രൂപക്ക് വാങ്ങിയത്. ഇവരുടെ ലിസ്റ്റിലുള്ള ചില കമ്പനികൾക്ക് മാത്രം അടിയന്തരനിർദേശം നൽകിയാണ് ഇവ വാങ്ങിയത്. ആരോഗ്യമന്ത്രി മുടന്തൻ ന്യായമാണ് പറഞ്ഞത്.
സി.പി.എമ്മിനോളം ന്യൂനപക്ഷത്തെ വഞ്ചിച്ച പാർട്ടിയില്ല. ഖുർആൻ വിതരണം ചെയ്യുന്ന സർക്കാർ ആണെന്ന് കരുതി ന്യൂനപക്ഷങ്ങൾ വോട്ട് ചെയ്യുമെന്നാണ് പിണറായി കരുതുന്നത്. ന്യൂനപക്ഷത്തെ മുഖ്യമന്ത്രി വിലകുറച്ചുകാണരുത്. സി.പി.എമ്മുമായി കൂട്ടുകൂടുേമ്പാൾ ജമാഅത്തെ ഇസ്ലാമി അമ്പലപ്പുഴ പാൽപായസവും മറ്റുള്ളവരുടെ കൂടെയാകുേമ്പാൾ പാവയ്ക്കാ നീരും ആകുന്നതെങ്ങനെയെന്ന് മുനീർ ചോദിച്ചു. വെൽെഫയർ പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ ലീഗ് തീരുമാനിച്ചിട്ടില്ല. ഇത്രയും കാലം ജമാഅത്തെ ഇസ്ലാമി തെരഞ്ഞെടുപ്പിൽ പിന്തുണച്ചിരുന്നത് സി.പി.എമ്മിനെ ആയിരുന്നു. അവരെ വിമർശിക്കാൻ പിണറായിക്ക് ധാർമികാവകാശമില്ലെന്നും മുനീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.