മണി രാജിെവക്കും വരെ പ്രക്ഷോഭം ആലോചിക്കും – എം.കെ. മുനീർ
text_fieldsകോഴിക്കോട്: മന്ത്രി എം.എം. മണി രാജിെവക്കും വരെ പ്രക്ഷോഭം നടത്തുന്ന കാര്യം ആലോചിക്കുമെന്ന് ലീഗ് നിയമസഭാ കക്ഷിനേതാവ് ഡോ. എം.കെ. മുനീർ. കാലിക്കറ്റ് പ്രസ് ക്ലബ് മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം ഇക്കാര്യത്തിൽ ശക്തമായ നിലപാടെടുത്തില്ലെന്ന ആരോപണം ശരിയല്ല. സഭക്കകത്ത് മണിയെ സംസാരിക്കാനനുവദിക്കാത്തതുപോലുള്ള സമരങ്ങളെപ്പറ്റി ഒന്നിച്ച് തീരുമാനമെടുത്ത് മുന്നോട്ടുപോകും.
എന്നാൽ, എൽ.ഡി.എഫ് ചെയ്യുന്നത് പോലെ കസേര മറിച്ചിടാനും കോളറിൽ പിടിക്കാനുമൊെക്ക പോയാൽ ഞങ്ങളും അവരും തമ്മിൽ വ്യത്യാസമില്ലാതാവും. പ്രതിപക്ഷം ജനങ്ങൾക്കൊപ്പം നിന്ന് ഇതൊക്കെ തിരുത്തും. ഇരട്ടച്ചങ്കനെന്നൊക്കെ പറയുന്ന പിണറായി ദുർബലനാണെന്ന് തെളിഞ്ഞുകഴിഞ്ഞു. ശിക്കാരി ശംഭുവെന്ന കാർട്ടൂൺ കഥാപാത്രത്തെപ്പോലെ അദ്ദേഹത്തിന് അബദ്ധത്തിൽ എന്തെല്ലാമോ നേട്ടം ഉണ്ടാവുക മാത്രമാണ്.
എക്സിക്യൂട്ടിവ് ദുർബലമാകുേമ്പാഴാണ് ജുഡീഷ്യറി ഇടപെടുക. ഇടക്കുള്ള കോടതിയിടപെടൽ സർക്കാറിെൻറ ദുർബലത കാണിക്കുന്നു. മൂന്നാർ സമരത്തിൽ ബന്ധപ്പെട്ട കക്ഷിയെന്ന നിലക്കാണ് വനിത സംഘടന പ്രക്ഷോഭത്തിന് ചാടിയിറങ്ങിയത്. അത് യു.ഡി.എഫിെൻറ പോരായ്മ കൊണ്ടല്ല. യു.ഡി.എഫിൽ തിരിച്ചുവരുന്ന കാര്യത്തിൽ തീരുമാനമെടുേക്കണ്ടത് െക.എം. മാണിയാണെന്നും പന്ത് മാണിയുടെ കോർട്ടിലാണുള്ളതെന്നും മുനീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.