മുഖ്യമന്ത്രി ഏകഛത്രാധിപതിയാണ്; സി.പി.ഐ മന്ത്രിമാരെങ്കിലും ഒന്നുറക്കെ കരയൂ... -എം.കെ മുനീര്‍
text_fieldsകോഴിക്കോട്: മന്ത്രിമാരുടെ അധികാരങ്ങൾ പിടിച്ചെടുക്കുന്നതിനായി റൂൾസ് ഓഫ് ബിസിനസിൽ ഭേദഗതി ചെയ്യാനുള്ള സർക്കാർ നീക്കത്തിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍. ചൈനീസ് പ്രസിഡന്‍റിനെ പോലെ സർവ്വസൈന്യാധിപനാകുവാൻ വേണ്ടിയാണ് കേരളത്തിന്‍റെ മുഖ്യമന്ത്രി റൂൾസ് ഓഫ് ബിസിനസിൽ ഭേദഗതി വരുത്തുന്നതെന്ന് മുനീർ ആരോപിച്ചു.
ആദ്യം സ്വന്തം എം.എൽ.എമാരെ പടിക്കു പുറത്തു നിർത്തി, ഇപ്പോൾ മന്ത്രിമാരെ മൂലയ്ക്കിരുത്തി. സി.പി.ഐയുടെ മന്ത്രിമാരെങ്കിലും ഒന്നുറക്കെ കരഞ്ഞിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുകയാണെന്നും മുനീർ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
ചങ്കിലെ ചൈനയിലെ പ്രസിഡന്‍റിനെ പോലെ കേരളത്തിന്‍റെ മുഖ്യമന്ത്രിയും ഇനി സർവ്വസൈന്യാധിപനാകുവാൻ വേണ്ടിയാണ് റൂൾസ് ഓഫ് ബിസിനസിൽ ഭേദഗതി വരുത്തുവാനുള്ള നടപടികൾ.
കഴിഞ്ഞ നാലര വർഷം ഏകഛത്രാധിപതിയായതിന്‍റെ ദുരന്തമാണ് കേന്ദ്ര ഏജൻസികൾ കേരളത്തിൽ സ്ഥിരതാമസം ആക്കിയതിന്‍റെ പിന്നിൽ. കണ്ടാലും കൊണ്ടാലും പഠിക്കാൻ തയാറാകാത്ത മുഖ്യമന്ത്രി ആണ് പിണറായി വിജയൻ. തന്‍റെ സ്വന്തം സെക്രട്ടറി തന്നെ വീരശൂര പരാക്രമിയായ മുഖ്യമന്ത്രിയെ തകർത്തു തരിപ്പണമാക്കിയിട്ടും വീണ്ടും ഇതേ സെക്രട്ടറിമാരുമായും നേരിട്ട് ഇടപാട് നടത്തുവാനുള്ള നീക്കം സ്വന്തം മന്ത്രിമാരിൽ അദ്ദേഹത്തിനുള്ള വിശ്വാസക്കുറവായിരിക്കും.
ആദ്യം സ്വന്തം എം.എൽ.എമാരെ പടിക്കു പുറത്തു നിർത്തി, ഇപ്പോൾ മന്ത്രിമാരെ മൂലയ്ക്കിരുത്തി
സി.പി.ഐയുടെ മന്ത്രിമാരെങ്കിലും ഒന്നുറക്കെ കരഞ്ഞിരുന്നെങ്കിൽ..... എന്നാശിച്ചു പോകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.