മുസ്‍ലിം ലീഗ് യു.ഡി.എഫിന്‍റെ ഭാഗമാണെന്ന് കെ. സുധാകരൻ പറയേണ്ടതില്ല -എം.കെ മുനീർ
text_fieldsതിരുവനന്തപുരം: മുസ്‍ലിം ലീഗ് യു.ഡി.എഫിന്‍റെ ഭാഗമാണെന്ന് കെ. സുധാകരൻ പറയേണ്ട കാര്യമില്ലെന്ന് എം.കെ മുനീർ. എല്ലാവരും കൂട്ടായാണ് യു.ഡി.എഫിൽ തീരുമാനങ്ങൾ എടുക്കാറുള്ളത്. ലീഗ് എന്നും യു.ഡി.എഫിന്‍റെ ഭാഗമാണെന്ന കാര്യത്തിൽ സംശയമില്ലെന്നും എം.കെ മുനീർ വ്യക്തമാക്കി.
സി.പി.എം നടത്തുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുന്ന കാര്യം പാർട്ടി തീരുമാനിക്കും. ഈ വിഷയത്തിൽ ആലോചിച്ച് അന്തിമ തീരുമാനം സ്വീകരിക്കുമെന്ന് മുനീർ പറഞ്ഞു.
ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഓരോ പ്രസ്ഥാനങ്ങളും മുന്നോട്ടു വരുന്നത് സ്വാഗതാർഹമാണ്. സി.പി.എം നടത്തുന്ന റാലിയെയും സ്വാഗതം ചെയ്യുന്നു. മനുഷ്യാവകാശ ലംഘനം നടത്തുന്ന ഇസ്രായേൽ നടപടിയെ അപലപിക്കേണ്ടത് മനുഷ്യപക്ഷത്ത് നിൽക്കുന്നവർ ചെയ്യേണ്ടതാണെന്നും എം.കെ മുനീർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.