പാർശ്വവൽക്കരിക്കപ്പെടുന്നവരുടെ ഉന്നമനം സമൂഹ ബാധ്യതയെന്ന് എം.കെ മുനീർ
text_fieldsതാമരശ്ശേരി: പൊതു സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടു പോകുന്നവരെ കൈ പിടിച്ചുയർത്തേണ്ടത് സമൂഹ ബാധ്യതയാണെന്ന് ഡോ. എം.കെ. മുനീർ എം.എൽ.എ. താമരശ്ശേരിയിൽ ലൈറ്റ് ചാരിറ്റബ്ൾ ട്രസ്റ്റിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സന്നദ്ധ കൂട്ടായ്മകൾക്ക് സാമൂഹിക, വിദ്യാഭ്യാസ, വികസന കാര്യങ്ങളിൽ ക്രിയാത്മകമായി ഇടപെടാൻ കഴിയുമെന്നും മുനീർ വ്യക്തമാക്കി.
എം.സി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ. വി.എം ഉമ്മർ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. പി.പി. അബ്ദുസലാം ട്രസ്റ്റിനെ പരിചയപ്പെടുത്തി.
കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്‍റ് മുഹമ്മദ് മോയത്ത്, എം.എ. യൂസുഫ് ഹാജി താമരശ്ശേരി, ജോസഫ് മാത്യു, എ.കെ. അബൂബക്കർ കുട്ടി എൻ.കെ.എം. സകരിയ്യ, അമീർ മുഹമ്മദ് ഷാജി, നൗഷാദ് മദനി പുളിക്കൽ, പി.പി. ഹാഫിസു റഹ്മാൻ, ഹാരിസ് അമ്പായത്തോട്, ആർ.കെ. മൊയ്തീൻ കോയ പ്രസംഗിച്ചു. എം.പി. മജീദ് മാസ്റ്റർ സ്വാഗതവും മുഹമ്മദ് കോയ അടിവാരം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.