'പി.എസ്.സി ചെയര്‍മാനെതിരെ ആത്മഹത്യ പ്രേരണക്ക് കേസെടുക്കണം'
text_fieldsകോഴിക്കോട്: കാരക്കോണത്തെ അനു ജീവനൊടുക്കാന്‍ കാരണക്കാരനായ പി.എസ്.സി ചെയര്‍മാനെതിരെ ആത്മഹത്യ പ്രേരണക്ക് കേസെടുത്ത് സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ. ധാർഷ്ട്യവും ഭീഷണിയും കൈമുതലായി ജനാധിപത്യത്തിന് കളങ്കമായ പി.എസ്.സി ചെയര്‍മാനെതിരെ കോടതിയെ സമീപിക്കുമെന്നും എം.കെ. മുനീര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
സർക്കാറിേൻറത് കൊടുംചതി –കെ.പി.എ. മജീദ്
കോഴിക്കോട്: കേരള പി.എസ്.സിക്കുണ്ടായിരുന്ന വിശ്വാസ്യതയും പരിപാവനത്വവും ഇടതു സർക്കാർ കളഞ്ഞുകുളിച്ചെന്നും തൊഴിൽ തേടുന്ന യുവാക്കളോട് കൊടുംചതിയാണ് സർക്കാർ ചെയ്യുന്നതെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്. പി.എസ്.സി റാങ്ക് ലിസ്റ്റിൽ കയറിപ്പറ്റാൻ കോപ്പിയടിച്ച എസ്.എഫ്.ഐ നേതാക്കൾക്കെതിരെ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ കുറ്റവാളികൾ നാട്ടിലിറങ്ങി വിലസുകയാണെന്നും കെ.പി.എ. മജീദ് പറഞ്ഞു.
വിലക്ക് ജനാധിപത്യവിരുദ്ധം –എ.െഎ.വൈ.എഫ്
തിരുവനന്തപുരം: പി.എസ്.സിയെ വിമർശിച്ചതിെൻറ പേരിൽ ഉദ്യോഗാർഥികളെ നിയമനനടപടികളിൽനിന്ന് ഒഴിവാക്കാനുള്ള തീരുമാനം ജനാധിപത്യവിരുദ്ധമാണെന്നും നിലപാട് തിരുത്താൻ പി.എസ്.സി തയാറാകണമെന്നും എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് അഡ്വ.ആർ.സജിലാൽ, സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവർ ആവശ്യപ്പെട്ടു.
അനു രക്തസാക്ഷി –ഫ്രറ്റേണിറ്റി
തിരുവനന്തപുരം: ഇടത് സർക്കാറിെൻറ യുവജനവിരുദ്ധ നയങ്ങളുടെ രക്തസാക്ഷിയാണ് അനുവെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ്. പി.എസ്.സി എക്സൈസ് ഓഫിസർ റാങ്ക് ലിസ്റ്റിൽ എഴുപത്തിയേഴാം റാങ്കുകാരനായ അനുവിന് സാധാരണഗതിയിൽ നിയമന സാധ്യതയുണ്ടായിരുന്നു. എന്നാൽ സർക്കാർ തുടർന്നുപോരുന്ന അപ്രഖ്യാപിത നിയമന നിരോധനമാണ് ഉദ്യോഗാർഥിയുടെ പ്രതീക്ഷകളെ തകിടംമറിച്ചത്.
സംസ്ഥാന സർക്കാറിെൻറയും പി.എസ്.സിയുടെയും യുവജനവിരുദ്ധ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് തിരുവോണ ദിവസമായ തിങ്കളാഴ്ച തിരുവനന്തപുരത്തെ പി.എസ്.സി ആസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംസ്ഥാന സെക്രേട്ടറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.