‘മുസ് ലിംകളും ക്രിസ്ത്യാനികളും ഇല്ലാത്ത മതിലിന് ഞങ്ങളില്ല’; മുനീറിന്‍റെ നിയമസഭാ പ്രസംഗം
text_fields'വർഗീയ മതിൽ' പരാമർശം പിൻവലിക്കണമെന്ന സ്പീക്കറുടെ ആവശ്യത്തിന് പ്രതിപക്ഷ ഉപ നേതാവും മുസ് ലിം ലീഗ് എം.എൽ.എയുമ ായ എം.കെ മുനീർ നിയമസഭയിൽ നൽകിയ മറുപടി....
മുനീറിന്‍റെ പ്രസംഗത്തിന്‍റെ പൂർണരൂപം:
സാർ, അങ്ങ് പറഞ് ഞ കാര്യത്തിൽ അങ്ങേക്ക് ഉചിതമായ തീരുമാനം എടുക്കാം. ഞാൻ ഒരു വരി പറഞ്ഞപ്പോൾ എന്താണ് പറഞ്ഞതെന്ന് എങ്ങനെ തീരുമാനിക ്കുക. അങ്ങ് പറഞ്ഞു വസ്തുതകളുടെ പിൻബലത്തിൽ പറയണമെന്ന്. ഞാൻ പറയാൻ പോകുന്നതിന് മുമ്പ് ഇവർ (ഭരണപക്ഷം) എങ്ങനെയാണ് ഇക ്കാര്യം തീരുമാനിക്കുക. 'വർഗീയത' എന്ന വാക്ക് എത്ര തവണ ഈ നിയമസഭയിൽ ഉപയോഗിക്കപ്പെട്ടതാണ്, ഇത് ഞാൻ പറയുമ്പോൾ മാത്രം പിൻവലിക്കണം?. ഈ നാട്ടിലുള്ള മുഴുവൻ ആളുകളും ഈ വാക്ക് പറഞ്ഞിട്ടില്ലേ?. അതൊന്നും പിൻവലിക്കേണ്ട. ഞാൻ പറയുമ്പോൾ മാത് രം പിൻവലിക്കണമെന്ന് പറയുന്നത് എന്താണ്?.
സ്ത്രീകളെ കുറിച്ച് ഞാൻ പറഞ്ഞിട്ടില്ലല്ലോ. ഞാൻ എന്താണ് പറയാൻ പോകുന് നതെന്ന് അറിയുന്നതിന് മുമ്പ്, സ്ത്രീകൾ വർഗീയവാദികളാണെന്ന പരാമർശം പറഞ്ഞോ?. തെറ്റിദ്ധരിപ്പിക്കരുത്, സ്ത്രീകൾ വർ ഗീയവാദികളാണെന്ന് പറഞ്ഞിട്ടില്ല. വർഗീയ മതിൽ ഉണ്ടാക്കുന്ന കാര്യത്തെ കുറിച്ചാണ് പറഞ്ഞത്. അതിന് പിന്നിൽ ആരൊക്കെയാണെന്നതിനെ കുറിച്ചാണ് പറഞ്ഞത്.
മുഖ്യമന്ത്രി പറഞ്ഞ നവോത്ഥാനത്തിന്‍റെ കാര്യത്തിൽ ഞങ്ങൾക്ക് അഭിപ്രായ വ്യത്യാസമില്ല. കേരളത്തിൽ നടന്നിട്ടുള്ള നവോത്ഥാന മുന്നേറ്റങ്ങൾക്കൊന്നും ഞങ്ങൾ എതിരല്ല. അതിൽ അങ്ങേക്ക് എന്ത് പങ്കാണുള്ളത്. നിങ്ങളുടെ ധാർഷ്ട്യത്തിന് മുമ്പിൽ തലകുനിക്കുന്ന പ്രശ്നമില്ല. നിങ്ങളുടെ ചോരയല്ല എന്‍റെ സിരകളിൽ ഒഴുകുന്നത്. നട്ടെല്ല് ഉയർത്തി നിന്നാണ് സംസാരിക്കുന്നത്. നിങ്ങൾ ഭയപ്പെടുത്തുമ്പോൾ മാളത്ത് പോയി ഒളിക്കുന്ന പാരമ്പര്യമല്ല ഞങ്ങൾക്കുള്ളത്.
സ്പീക്കർ പറയുന്നത് ഞാൻ കേൾക്കാം, അംഗീകരിക്കാം. ചെയറിനെ ബഹുമാനിക്കുന്നു. ചെയറിന് പ്രതിഷേധിക്കാം. അതിന് ശേഷം അങ്ങേക്ക് ഉചിതമായി തീരുമാനവും എടുക്കാം. ഇവർ (ഭരണപക്ഷം) പറയുന്നത് അനുസരിച്ച് ഞാനെന്‍റെ വാക്കുക്കൾ മാറ്റില്ല. ഞാൻ ഒാടിളക്കി വന്നതല്ല. അതുകൊണ്ട് നവോത്ഥാനത്തിൽ ഏതെങ്കിലും ചില വിഭാഗങ്ങൾ മതിയോ? നവോത്ഥാനത്തിൽ ക്രിസ്തീയ വിഭാഗത്തിന് പങ്കില്ലേ? ആ നവോത്ഥാനത്തിൽ മുസ് ലിം വിഭാഗം പങ്കെടുത്തില്ലേ? വക്കം മൗലവിയുടെ നവോത്ഥാനത്തെ എന്തു കൊണ്ട് മുഖ്യമന്ത്രി പറയുന്നില്ല, മക്തി തങ്ങളുടെ നവോത്ഥാനത്തെ കുറിച്ച് എന്തു കൊണ്ട് പറയുന്നില്ല?
ക്രിസ്ത്യൻ മിഷണറിമാരായിട്ടുള്ള തോബിയോസ്, എബ്രഹാം മൈക്കിൾ, ചാവറയച്ചൻ, അർണോസ് പാതിരി എന്നിവരെ കുറിച്ച് എന്താണ് പറയാത്തത്?. ക്രിസ്തീയ വിഭാഗത്തെയും മുസ് ലിം വിഭാഗത്തെയും മാറ്റി നിർത്തി മതിൽ പണിയുന്നതിന് ഞങ്ങൾ എന്ത് പേരാണ് വിളിക്കേണ്ടത്. മാത്രമല്ല, സുഗതനെന്ന് പറയുന്ന നിങ്ങളുടെ സമിതി കൺവീനർ ഫേസ് ബുക്കിൽ പറഞ്ഞത്; വീടിന് തീയിട്ട്, മനോരോഗിയായ ഹാദിയയെ മതഭ്രാന്തന്മാർ തെരുവിലിട്ട് ഭോഗിക്കട്ടെ എന്നാണ്. ഇയാളാണോ ഈ രാജ്യത്ത് നവോത്ഥാനം ഉണ്ടാക്കാൻ പോകുന്നത്. ആ നവോത്ഥാനത്തിന് ഞങ്ങളില്ല.
മാൻഹോളിൽ വീണയാൾ മുസ് ലിം ആയതു കൊണ്ടാണ് അവന് കൂടുതൽ സൗകര്യം ചെയ്തതെന്ന് വർഗീയവാദിയായ വെള്ളാപ്പള്ളി നടേശന്‍റെ നവോത്ഥാനത്തിനും ഞങ്ങളില്ല. വെള്ളാപ്പള്ളി ഒരു ഭാഗത്ത് നിൽകുമ്പോൾ തുഷാർ മറുഭാഗത്ത് നിൽക്കുന്നു. ഈ ഒത്തുകളിക്ക് കൂട്ടുനിൽക്കാനില്ല.
ഏതെങ്കിലും മതത്തിന്‍റെ വിഭാഗത്തിൽ പെടുന്ന ജാതീയ വിഭാഗങ്ങൾ മാത്രം നടത്തുന്ന പരിപാടിക്ക് സർക്കാർ നേതൃത്വം നൽകാൻ പാടില്ലെന്ന് ഇന്ത്യൻ ഭരണഘടന പറഞ്ഞിട്ടുണ്ട്. ജാതി സംഘടനകൾക്കൊപ്പം നിന്നുള്ള വർഗസമരം വിപ്ലവമല്ലെന്ന് സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദൻ പറഞ്ഞിട്ടുണ്ട്. വി.എസിന്‍റെ ഈ നിലപാടിനൊപ്പമാണ് ഞങ്ങൾ.
മുഖ്യമന്ത്രി തന്നെ നിരവധി പ്രസ്താവനകൾ വെള്ളാപ്പള്ളിക്കെതിരെ നടത്തിയിട്ടുണ്ട്. അനഭിമിതനായ വെള്ളാപ്പള്ളി എന്നു മുതലാണ് മുഖ്യമന്ത്രിക്ക് അഭിമിതനായത്. ഒാണത്തിന് ഒാഫിസ് സമയത്ത് പൂക്കളം ഇടരുതെന്ന് പറഞ്ഞ ആളാണ് മുഖ്യമന്ത്രി. ആ മുഖ്യമന്ത്രി ഒാഫിസ് സമയത്ത് മതിൽ പണിയാൻ ഇറങ്ങണമെന്ന് പറയുന്നത് എന്തിന് വേണ്ടിയാണ്. വെള്ളാപ്പള്ളിക്ക് വേണ്ടിയാണിത്.
ജാതീയത ഈ നാട്ടിൽ പ്രചരിപ്പിക്കാൻ അനുവദിക്കില്ല. സാലറി ചലഞ്ച് മാതൃകയിൽ മതിൽ പണിയാനായി സർക്കാർ ജീവനക്കാർ, അങ്കണവാടി, കുടുംബശ്രീ, ആശാവർക്കർ എന്നിവരെ സർക്കാർ ഭീഷണിപ്പെടുത്തുന്നു. നിങ്ങളുടെ പേടിപ്പെടുത്തലിന് വഴങ്ങുന്ന സ്ത്രീകളല്ല കേരളത്തിലുള്ളത്. ആദ്യം നിങ്ങളുടെ ജനപ്രതിനിധികളും പ്രവർത്തകരും മാനഭംഗപ്പെടുത്തിയ സ്ത്രീകൾക്ക് സംരക്ഷണം കൊടുക്കുകയാണ് വേണ്ടത്.
നിങ്ങൾ സ്ത്രീകളുടെ തുല്യതെ കുറിച്ച് പറയുന്നു. പാർട്ടി ഒാഫിസിൽ താണു കേണു പരാതി പറഞ്ഞ സ്ത്രീകൾക്ക് സംരക്ഷണം കൊടുക്കാൻ കഴിയാത്ത നിങ്ങൾക്ക് ഈ രാജ്യത്ത് തുല്യതയെ കുറിച്ച് പറയാൻ എന്തവകാശമാണുള്ളത്. സ്ത്രീകളെ തെരുവിൽ വലിച്ചെറിയുന്ന നിങ്ങൾക്ക് സ്ത്രീ സമത്വത്തെ കുറിച്ച് പറയാൻ എന്തവകാശം?. -മുനീർ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.