Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘മുരളീധരനെയും ശശി...

‘മുരളീധരനെയും ശശി തരൂരിനെയും അവഗണിച്ചത് ശരിയായില്ല’; കെ.പി.സി.സി നേതൃത്വത്തിനെതിരെ എം.കെ. രാഘവൻ

text_fields
bookmark_border
MK Raghavan M.P
cancel

കോഴിക്കോട്: കെ.പി.സി.സി നേതൃത്വത്തിനെതിരെ വിമർശനവുമായി എം.കെ. രാഘവൻ. വൈക്കം സത്യഗ്രഹശതാബ്ദി വേദിയിൽ കെ. മുരളീധരനെയും ശശി തരൂരിനെയും അവഗണിച്ചത് ശരിയായില്ലെന്ന് എം.കെ. രാഘവൻ എം.പി. ഇരുവരെയും സംസാരിക്കാൻ അനുവദിക്കണമായിരുന്നുവെന്ന് രാഘവൻ പറഞ്ഞു.

നേതൃത്വം എല്ലാവരെയും ഉൾക്കൊള്ളണം. അതിനുള്ള മനസ്സ് നേതൃത്വത്തിന് ഉണ്ടാക​ണം. മുതിർന്ന നേതാക്കളെ ഉൾക്കൊണ്ടു പോവാനുള്ള നേതൃത്വമാണാവശ്യമെന്നും രാഘവൻ കൂട്ടിച്ചേർത്തു. കോഴിക്കോട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KPCCshashi tharoork muraleedharanMK Raghavan
News Summary - MK Raghavan against KPCC leadership
Next Story