ജനപിന്തുണ കൊണ്ടാണ് തുടർച്ചയായി വിജയിച്ചത്, തനിക്കെതിരെ പ്രതിഷേധമുണ്ടായിട്ടില്ല; ഹസന് എം.കെ. രാഘവന്‍റെ മറുപടി
text_fieldsകോഴിക്കോട്: മത്സരിക്കാനെത്തിയപ്പോൾ കോഴിക്കോട് തനിക്കെതിരെ പ്രതിഷേധമുണ്ടായിരുന്നുവെന്ന യു.ഡി.എഫ് കൺവീനർ എം.എം. ഹസന്‍റെ പ്രസ്താവനക്ക് മറുപടിയുമായി എം.കെ. രാഘവൻ എം.പി.
കോഴിക്കോട് താൻ മത്സരിക്കാൻ വരുേമ്പാൾ ഒരു പ്രതിഷേധവും ഉണ്ടായിട്ടില്ല. ഒരു വട്ടമല്ല മൂന്ന് വട്ടം ഒരേ മണ്ഡലത്തിൽ നിന്ന് ജയിച്ച് വന്നയാളാണ് താൻ. ജനപിന്തുണ ലഭിച്ചതുകൊണ്ടാണ് തുടർച്ചയായി വിജയിച്ചത്. എലത്തൂർ സീറ്റ് വിഷയത്തിൽ പാർട്ടി ഇടപെടാൻ വൈകിയെന്നും എം.കെ. രാഘവൻ പറഞ്ഞു.
എം.കെ. രാഘവൻ എം.പിയെ പോലെ ഒരാൾ വിഷയത്തിൽ ഇങ്ങനെ പ്രതികരിക്കരുതായിരുന്നു. പയ്യന്നൂരിൽ നിന്ന് അദ്ദേഹം കോഴിക്കോെടത്തിയപ്പോൾ പ്രതിഷേധം ഉണ്ടായിരുന്നു. അത് അദ്ദേഹം പരിഗണിക്കണമായിരുന്നുവെന്നുമാണ് എം.എം. ഹസൻ പറഞ്ഞത്.
എലത്തൂരിൽ യുഡിഎഫ് സ്ഥാനാർഥിയെ തീരുമാനിച്ചത് വേണ്ടത്ര കൂടിയാലോചനയില്ലാതെയാണെന്ന് എം.കെ രാഘവൻ എം.പി പ്രതികരിച്ചിരുന്നു. പ്രാദേശികമായ കോൺഗ്രസ് കമ്മിറ്റികളെല്ലാം രാജി െവച്ചുകഴിഞ്ഞു. പശ്ചാത്തലത്തിൽ വളരെ ഗൗരവമായി കെ.പി.സി.സി വിഷയത്തിൽ തീരുമാനം എടുക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ ആവശ്യം.
മണ്ഡലത്തിൽ സ്വാധീനമില്ലാത്ത മാണി സി. കാപ്പന്റെ എൻ.സി.കെക്ക് സീറ്റ് നൽകിയതിനെ തുടർന്നാണ് കോൺഗ്രസിൽ നിന്ന് എതിർപ്പുയർന്നത്.
അതേസമയം ഒത്തുതീർപ്പിനായി എലത്തൂർ ഭാരതീയ നാഷനൽ ജനതദളിന് നൽകിയേക്കുമെന്നാണ് സൂചന.
ഇതിന് കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന്‍റെ പിന്തുണയുമുണ്ടെന്നാണ് സൂചന. ഇവിടെ ഭാരതീയ നാഷനൽ ജനതദൾ അംഗം പത്രിക സമർപ്പിച്ചിരുന്നു. നാഷനൽ ജനതാദളിന്‍റെ രണ്ട് അംഗങ്ങളുടെ ബലത്തിലാണ് ചേളന്നൂർ പഞ്ചായത്ത് യു.ഡി.എഫ് ഭരിക്കുന്നത്.
എന്നാൽ എൻ.സി.കെ സ്ഥാനാർഥി സുൽഫിക്കർ മയൂരി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചാരണര രംഗത്ത് സജീവമാണ്. ഇതിനാൽ തന്നെ ഫോർമുലക്ക് എൻ.സി.കെ വഴങ്ങുമോ എന്ന കാര്യത്തിൽ തീർച്ചയായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.