ഇനിയും വെള്ളാപ്പള്ളിയെ സംരക്ഷിച്ചാൽ തെരഞ്ഞെടുപ്പിൽ തിരിച്ചടി –എം.കെ. സാനു
text_fieldsകൊച്ചി: സംസ്ഥാന സർക്കാറും രാഷ്ട്രീയ കക്ഷികളും ഇനിയും വെള്ളാപ്പള്ളി നടേശെന സംരക്ഷിക്കാൻ മുതിർന്നാൽ അടുത്ത തെരഞ്ഞെടുപ്പിൽ ശ്രീനാരായണീയരുടെ തിരിച്ചടി നേരിടേണ്ടി വരുമെന്ന് പ്രഫ. എം.കെ. സാനു. എസ്.എൻ.ഡി.പി യോഗം, എസ്.എൻ ട്രസ്റ്റ് എന്നിവയുടെ നേതൃസ്ഥാനത്തുനിന്ന് വെള്ളാപ്പള്ളിയെ മാറ്റിനിർത്തി കണിച്ചുകുളങ്ങര ദേവസ്വം ട്രഷറർ കെ.കെ. മഹേശെൻറ മരണം അന്വേഷിക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
അന്വേഷണം പ്രഹസനമാണെന്ന് മഹേശെൻറ ബന്ധുക്കൾ പരാതിപ്പെടുന്നു. നടേശ സംരക്ഷണ കാര്യത്തിൽ ഭരണ, പ്രതിപക്ഷ കക്ഷികളും സർക്കാറും പരസ്പരം മത്സരിക്കുന്നു. ശ്രീനാരായണീയർ ഒന്നടങ്കം ഇന്ന് വെള്ളാപ്പള്ളിക്ക് എതിരാണ്. വെള്ളാപ്പള്ളിക്ക് അനുകൂലമായി നിൽക്കുന്നവർക്കെതിരെ വീടുവീടാന്തരം പ്രചാരണം നടക്കുന്നുണ്ട്. എസ്.എൻ.ഡി.പി യോഗത്തിൽ ജനാധിപത്യം ഇല്ല. പണാപഹരണവും മർദനവും ഒക്കെയാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വെള്ളാപ്പള്ളിയുടെ അഴിമതി അക്കമിട്ട് നിരത്തി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ. സാനു ഒന്നാം പേരുകാരനായി ഒപ്പിട്ട നിവേദനം രണ്ടര വർഷം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന് നൽകിയപ്പോൾ അന്വേഷിക്കുെമന്ന് ഉറപ്പുനൽകിയിരുന്നതായി ശ്രീനാരായണ സേവാസംഘം പ്രസിഡൻറ് അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ പറഞ്ഞു. എന്നാൽ, മുഖ്യമന്ത്രി വെള്ളാപ്പള്ളിയുടെ വസതി സന്ദർശിച്ച് കണിച്ചുകുളങ്ങര ദേവസ്വത്തിന് കോടികൾ നൽകുന്നതാണ് കണ്ടത്. നവോത്ഥാന സമിതിയുടെ അധ്യക്ഷസ്ഥാനവും നൽകി. ശ്രീനാരായണ സേവാസംഘം സെക്രട്ടറി പി.പി. രാജനും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.