എം.എല്‍.എക്കും സ്റ്റാഫിനും മര്‍ദനം: സംഭവത്തില്‍ 30 പേര്‍ക്കെതിരെ കേസ്
text_fieldsപെരുമ്പാവൂര്‍: എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എക്കും ഡ്രൈവര്‍ അഭിജിത്തിനും മര്‍ദനമേറ്റ സംഭവത്തില്‍ കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെ പെരുമ്പാവൂര്‍ പൊലീസ് കേസെടുത്തു.
കണ്ടാലറിയാവുന്ന ഒരാള്‍ എം.എല്‍.എയെ ഇടതുതോളിലും കഴുത്തിലും കൈകൊണ്ട് അടിച്ചതുകണ്ട് തടയാന്‍ ശ്രമിച്ച അഡീഷനല്‍ സ്റ്റാഫായ അഭിജിത്തിനെ ഒന്നാം പ്രതി കൈയിലിരുന്ന പട്ടികകൊണ്ട് മൂക്കിന് അടിച്ച് മുറിവേല്‍പിച്ചുവെന്നാണ് കേസ്.
രണ്ടാം പ്രതി ഷര്‍ട്ടിന് കുത്തിപ്പിടിച്ച് നിര്‍ത്തി കൈചുരുട്ടി മുഖത്തിടിച്ചത് മൂക്കിന്റെ പാലത്തിന്റെ അസ്ഥിക്ക് പൊട്ടലുണ്ടാകാന്‍ ഇടയാക്കി. മറ്റ് പ്രതികള്‍ എം.എല്‍.എയെയും മുനിസിപ്പല്‍ ചെയര്‍മാനെയും മറ്റും കൂട്ടമായി മര്‍ദിക്കുകയായിരുന്നു.
ഞായറാഴ്ച നവകേരള സദസ്സിന് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയപ്പോള്‍ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകർ മർദിക്കുകയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. സ്റ്റേഷനിലെത്തിയ എം.എല്‍.എയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ സൗകര്യം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.