എം.എൽ.എയുടെ കാർ തകർത്തു; പ്രതിയെ നാട്ടുകാർ പിടികൂടി
text_fieldsകോവളം എം.എൽ.എ എം. വിൻസെന്റിന്റെവീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാർ അടിച്ചു തകർത്ത നിലയിൽ
ബാലരാമപുരം: കോവളം എം.എൽ.എ എം. വിൻസെന്റിന്റെ കാർ യുവാവ് അടിച്ചുതകർത്തു. ഭീഷണിമുഴക്കി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ഉച്ചക്കട പുലിവിള വീട്ടിൽ താമസിക്കുന്ന സന്തോഷ് (32) ആണ് പിടിയിലായത്.
രാവിലെ ഏഴോടെയാണ് ബാലരാമപുരം ആർ.സി സ്ട്രീറ്റിന് സമീപം എം.എൽ.എയുടെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ഗ്ലാസുകൾ അടിച്ചുപൊട്ടിച്ചത്. ഇരുമ്പ് ദണ്ഡ് ചാക്കിൽ പൊതിഞ്ഞ് ബൈക്കിലാണ് ഇയാൾ എത്തിയത്. വീട്ടിൽ സന്ദർശകരെ കണ്ടുകൊണ്ടിരുന്ന എം.എൽ.എ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ ഭീഷണിയുമായി യുവാവ് ആക്രോശം തുടർന്നു. വീണ്ടും അക്രമം അഴിച്ചുവിട്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ എം.എൽ.എയുടെ ഡ്രൈവർ വിനോദും നാട്ടുകാരും ചേർന്ന് ഇയാളെ പിടികൂടി.
സമൂഹമാധ്യമങ്ങളിലൂടെ മുമ്പും നിരവധി തവണ പലർക്കെതിരെയും ഭീഷണി മുഴക്കൽ പതിവാക്കിയയാളാണ് സന്തോഷ് എന്നാണ് സംഭവസ്ഥലത്തെത്തിയവർ പറയുന്നത്. അക്രമി എത്തിയ ബൈക്കും ചാക്കിൽ പൊതിഞ്ഞ് കൊണ്ടുവന്ന ദണ്ഡും പൊലീസ് പിടിച്ചെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.