എം.എം. അക്ബറിന് ഖത്തറിൽ താമസിക്കാൻ അനുമതി
text_fieldsകൊച്ചി: പീസ് ഇൻറർനാഷനൽ സ്കൂൾ മാനേജിങ് ഡയറക്ടർ എം.എം. അക്ബറിന് ഖത്തറിൽ താമസിക്കാൻ അനുമതി. കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ കേരളം വിട്ടുപോകരുതെന്ന ജാമ്യവ്യവസ്ഥ ഒഴിവാക്കുകയോ ഭേദഗതി ചെയ്യുകയോ വേണമെന്നാവശ്യപ്പെട്ട് അക്ബർ സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നടപടി.
ആറുമാസത്തേക്ക് ഖത്തറിൽ താമസിക്കാനാണ് അനുമതി. കേസുമായി ബന്ധപ്പെട്ട തുടർ നടപടികൾ ഹൈകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് വ്യവസ്ഥ ഇളവുചെയ്തത്. ഖത്തർ പൗരനൊപ്പം ചേർന്ന് സ്റ്റേഷനറി, ലൈബ്രറി ഉൽപന്നങ്ങളുടെ ബിസിനസ് തുടങ്ങിയതായും നടത്തിപ്പിന് അവിടെ താമസിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അക്ബറിെൻറ അപേക്ഷ.
താമസ സ്ഥലത്തിെൻറ വിവരങ്ങൾ, ഫോൺ നമ്പർ എന്നിവ നൽകണം, ആറുമാസത്തിനകം തിരികെ ഹാജരാകാൻ നിർദേശിച്ചാൽ തിരിച്ചെത്തണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് കോടതി യാത്രക്ക് അനുമതി നൽകിയത്. സ്കൂളിലെ എൽ.കെ.ജി, യു.കെ.ജി വിദ്യാർഥികൾക്ക് തയാറാക്കിയ പാഠപുസ്തകത്തിലെ ഏതാനും ഭാഗങ്ങൾ മതസ്പർധക്ക് ഇടവരുത്തുന്നതാണെന്നായിരുന്നു കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.