എം.എം. അക്ബർ അഞ്ച് ദിവസം കസ്റ്റഡിയിൽ
text_fieldsകൊച്ചി: മതസ്പർധക്ക് കാരണമാകുന്ന പുസ്തകം കൊച്ചിയിലെ പീസ് ഇൻറർനാഷനൽ സ്കൂളിൽ പഠിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ സ്കൂൾ എം.ഡിയും മുജാഹിദ് പണ്ഡിതനുമായ എം.എം. അക്ബറിനെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഒരു ദിവസത്തെ പ്രാരംഭ ചോദ്യം ചെയ്യലിന് ശേഷം തിങ്കളാഴ്ച എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒമ്പത്) മുമ്പാകെ ഹാജരാക്കിയപ്പോഴാണ് വീണ്ടും ചോദ്യംചെയ്യലിനായി കസ്റ്റഡിയിൽ വിട്ടത്.
സ്കൂളിെൻറ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കണമെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു. നിരോധിത സംഘടനകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കണം. സ്കൂളിെൻറ സാമ്പത്തിക സ്രോതസ്സ്, വിദേശബന്ധം എന്നിവയും അന്വേഷിക്കേണ്ടതുണ്ട്. സ്കൂൾ ആസ്ഥാനം കോഴിക്കോടായതിനാൽ അവിടെയും കൊണ്ടുപോകേണ്ടതുണ്ട്. ഏഴ് ദിവസം കസ്റ്റഡിയിൽ കിട്ടണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടതെങ്കിലും അഞ്ച് ദിവസമാണ് കോടതി അനുവദിച്ചത്.
കേരള പൊലീസ് പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസിെൻറ അടിസ്ഥാനത്തിൽ ഹൈദരാബാദ് വിമാനത്താവളത്തിൽ എമിേഗ്രഷൻ വിഭാഗം തടഞ്ഞുവെച്ച അക്ബറിനെ ഞായറാഴ്ച രാത്രിയാണ് കൊച്ചിയിലെത്തിച്ചത്. പീസ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥികൾക്കുള്ള പുസ്തകത്തിലെ പാഠഭാഗം മതസ്പർധ വളർത്തുന്നതാണെന്ന് കാണിച്ച് എറണാകുളം ജില്ല വിദ്യാഭ്യാസ ഓഫിസർ നൽകിയ പരാതിയിൽ 2016 ഒക്ടോബറിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിലെ ഏഴാം പ്രതിയാണ് അക്ബർ. വിവാദ പാഠഭാഗം ശ്രദ്ധയിൽപ്പെട്ടപ്പോൾതന്നെ അനുചിതമായതിനാൽ പഠിപ്പിക്കേെണ്ടന്ന് നിർദേശിച്ചിരുന്നെന്ന മുൻ നിലപാടാണ് പ്രാരംഭ ചോദ്യം ചെയ്യലിലും അക്ബർ ആവർത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.