പിണറായി മുണ്ടുടുത്ത ഇബ്ലീസ് -എം.എം. ഹസൻ
text_fieldsവേങ്ങര: പിണറായി ഭരണത്തിൽ 15 മാസം െകാണ്ട് പടച്ചോെൻറ നാടിനെ ഇബ്ലീസിെൻറ നാടാക്കിയെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. രണ്ട് ഇബ്ലീസുകളാണ് ഉള്ളതെന്നും കേന്ദ്രത്തിൽ കോട്ടിട്ടതും കേരളത്തിൽ മുണ്ടുടുത്തതെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയും പിണറായി വിജയനും ജനങ്ങളെ ദ്രോഹിക്കുന്നതിന് മത്സരിക്കുന്ന അവസ്ഥയാണെന്നും ഹസൻ കുറ്റപ്പെടുത്തി.
വേങ്ങര വ്യാപാര ഭവനിൽ യു.ഡി.എഫ് പഞ്ചായത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.എ. അസീസ് അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ഡോ. എം.കെ. മുനീർ, മുൻമന്ത്രി ശിബു ബേബി ജോൺ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, യു.എ. ലത്തീഫ്, കെ.പി.സി.സി സെക്രട്ടറി കുഞ്ഞിക്കണ്ണൻ, വി.വി. പ്രകാശ്, കെ.പി. അബ്ദുൽ മജീദ്, സ്ഥാനാർഥി കെ.എൻ.എ. ഖാദർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.