എ.കെ.ജിക്കെതിരായ പരാമർശം: ബൽറാമിെന തള്ളി കോൺഗ്രസ്
text_fieldsതിരുവനന്തപുരം: എ.കെ.ജിക്കെതിരായ വിവാദ പരാമർശത്തിൽ വി.ടി. ബൽറാം എം.എൽ.എയെ കോണ്‍ഗ്രസ് നേതൃത്വം കൈയൊഴിഞ്ഞു. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ ഉൾപ്പെടെ മുതിർന്ന നേതാക്കാൾ ബൽറാമിനെതിരെ രംഗത്തുവന്നു.
ബൽറാമിെൻറ പരാമർശം പരിധികടന്നുപോയെന്നും എ.കെ.ജിക്കെതിരെ ഒരിക്കലും അങ്ങനെ പറയാൻ പാടില്ലായിരുന്നെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. പരാമർശം തെറ്റായിപ്പോയെന്ന് എം.എം. ഹസൻ പറഞ്ഞു. ബൽറാം പറഞ്ഞത് കോണ്‍ഗ്രസ് നിലപാടല്ല. ബൽറാമുമായി സംസാരിച്ചു. വ്യക്തിപരമായ പരാമർശമെന്നാണ് വിശദീകരിച്ചത്. എന്നാൽ, വ്യക്തിപരമായിപ്പോലും അങ്ങനെ പറയാൻ പാടില്ലെന്നാണ് തെൻറ നിലപാടെന്നും ഹസൻ പറഞ്ഞു.
പരാമര്‍ശം കോണ്‍ഗ്രസ് നിലപാടല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. പരാമര്‍ശത്തിെൻറ നിജസ്ഥിതി അറിയാന്‍ ബൽറാമിനെ വിളിച്ച് സംസാരിച്ചിരുന്നു. സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളെ മോശക്കാരായി ചിത്രീകരിച്ചപ്പോള്‍ പ്രതികരിച്ചതാണെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. കോണ്‍ഗ്രസിനെ തിരുത്താന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം മന്ത്രിമാരെ നിലക്കുനിര്‍ത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സ്വന്തം മന്ത്രിസഭയിലെ അംഗങ്ങള്‍ മറ്റുള്ളവരെ പുലഭ്യം പറയുന്നത് മുഖ്യമന്ത്രി കണ്ടിെല്ലന്ന് നടിക്കുകയാണ്. ഗാന്ധി കുടുംബം, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്, സംസ്ഥാനത്തെ മുന്‍ മുഖ്യമന്ത്രിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കൾ എന്നിവരെ സി.പി.എം മന്ത്രിമാരും നേതാക്കളും അടച്ചാക്ഷേപിക്കുകയാണ്. സ്വന്തം മന്ത്രിമാരെ നിലക്കുനിര്ത്തിയിട്ട് മതി കോണ്‍ഗ്രസുകാരോടുള്ള സാരോപദേശമെന്നും ചെന്നിത്തല പറഞ്ഞു.
എ.കെ.ജിക്കെതിരായ പരാമർശത്തിൽ ബൽറാം തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.