മാണി സി. കാപ്പനെ ക്ഷണിച്ച് എം.എം ഹസൻ
text_fieldsതിരുവനന്തപുരം: മാണി സി. കാപ്പന് സഹകരിക്കാന്‍ തയാറാണെങ്കില്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറെന്ന് എം.എം ഹസന്. തദ്ദേശ തെരഞ്ഞെടുപ്പിൽ എൻ.സി.പിക്ക് എൽ.ഡി.എഫിൽ അർഹമായ പരിഗണന ലഭിച്ചില്ലെന്ന മാണി സി. കാപ്പൻ എം.എൽ.എയുടെ പരസ്യ വിമർശനത്തിന് പിന്നാലെയാണ് യു.ഡിഎഫ് കൺവീനറുടെ ക്ഷണം.
യുഡിഎഫിന്റെ നയങ്ങൾ അംഗീകരിക്കാൻ തയാറാണെങ്കിൽ അദ്ദേഹത്തെ മുന്നണി സ്വീകരിക്കുമെന്ന് ഹസൻ വ്യക്തമാക്കി. എല്‍.ഡി.എഫില്‍ കൂടുതല്‍ അസ്ംതൃപ്ത എം.എല്‍.എമാരുണ്ട്. തെരഞ്ഞെടുപ്പ് ഫലം അഴിമതിക്കെതിരായ വിലയിരുത്തലാകുമെന്നും ഹസന് പറഞ്ഞു.
പാലാ മുൻസിപ്പാലിറ്റി സീറ്റ് വിഭജനത്തിൽ എൻസിപിയെ ഇടതുമുന്നണിയിൽ തഴഞ്ഞുവെന്നായിരുന്നു കാപ്പന്റെ വിമർശനം. പ്രതിഷേധം എൽ.ഡി.എഫിൽ അറിയിക്കുമെന്നും മാണി സി.കാപ്പൻ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുൻപ് പ്രതിഷേധം എവിടെയും അറിയിച്ചിട്ടില്ലെന്നും ഇനി തുറന്നു പറയുന്നതിൽ തെറ്റില്ലെന്നും കാപ്പൻ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.