ഗുരുതര ക്രമക്കേടെങ്കിൽ വിഴിഞ്ഞം ഉപേക്ഷിക്കണം –എം.എം. ഹസൻ
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയിൽ ഗുരുതര ക്രമക്കേടാണ് സി.എ.ജി കണ്ടെത്തിയതെങ്കിൽ പദ്ധതി ഉപേക്ഷിക്കെട്ടയെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. ഇക്കാര്യത്തിൽ വി.എം. സുധീരെൻറ നിലപാടല്ല കെ.പി.സി.സിയുടേതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സി.എ.ജി കണ്ടെത്തിയ കാര്യങ്ങൾ പദ്ധതിയുടെ ഒരുവശം മാത്രമാണ്. ഏതെങ്കിലും പദ്ധതിയെക്കുറിച്ച് സി.എ.ജി നല്ലത് പറഞ്ഞതായി അറിയില്ല. ലാവലിൻ കേസ് പോലെ വിഴിഞ്ഞം പദ്ധതിയിൽ അഴിമതിയൊന്നുമുണ്ടായില്ല. സി.എ.ജിയും അഴിമതിയൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടിയെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സർക്കാറിനോട് പ്രതിപക്ഷത്തിന് അന്ധമായ വിരോധമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഒരു വർഷത്തെ ഭരണപരാജയം ചൂണ്ടിക്കാട്ടുന്നത് എങ്ങനെയാണ് വിരോധമാവുക. ക്രമസമാധാനത്തിലും സ്ത്രീസുരക്ഷയിലും തുടങ്ങി സകല മേഖലകളിലും സർക്കാർ പരാജയമാണെന്ന് ഭരണപക്ഷ പാർട്ടികൾ പോലും സമ്മതിക്കുന്നു. ബി.ജെ.പിയെ പ്രതിപക്ഷ റോളിലേക്ക് ഉയർത്തിക്കൊണ്ടുവരാനാണ് മുഖ്യമന്ത്രിക്ക് താൽപര്യം. ഇതിനുള്ള നീക്കം കൃത്യമായി നടക്കുന്നുണ്ടെന്നും ഹസൻ ആേരാപിച്ചു. ദേശീയജലപാത വികസനത്തിന് 2022-23 വരെയുള്ള കാലയളവിൽ 25,000 കോടി രൂപ വേണ്ടിവരുമെന്നാണ് സർക്കാർ കണക്കാക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.