Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2024 7:43 AM GMT Updated On
date_range 19 March 2024 8:17 AM GMTകേരളത്തിലെ തെരഞ്ഞെടുപ്പ് മാറ്റണമെന്ന് കെ.പി.സി.സി; കമീഷന് കത്തയച്ചു
text_fieldsbookmark_border
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് വെള്ളിയാഴ്ച ദിവസത്തിൽ നിന്ന് മാറ്റണമെന്ന് കെ.പി.സി.സി. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ക്ക് കത്ത് നൽകി.
റമദാന്, ഈസ്റ്റര്‍ ദിവസങ്ങളില്‍ വോട്ടെടുപ്പ് നടത്താതിരുന്നത് വളരെ നന്നായി. കേരളം പോലൊരു സംസ്ഥാനത്ത് വെള്ളിയാഴ്ചയോ ഞായറാഴ്ചയോ വോട്ടെടുപ്പ് നടത്തുന്നത് ആളുകള്‍ക്ക് വളരെ അസൗകര്യം ഉണ്ടാക്കും.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍, ബൂത്ത് ഏജന്റുമാര്‍ തുടങ്ങിയവര്‍ക്കും വോട്ടര്‍മാര്‍ക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കും. അതുകൊണ്ട് കേരളത്തിലെ വോട്ടെടുപ്പിന്റെ തീയതി മാറ്റണമെന്ന് എം.എം. ഹസന് കത്തിൽ ആവശ്യപ്പെട്ടു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story