സമസ്തക്ക് രാഷ്ട്രീയമില്ലെന്ന് ജിഫ്രി തങ്ങൾ പലതവണ വ്യക്തമാക്കിയിട്ടുണ്ട് -എം.എം ഹസ്സൻ
text_fieldsമലപ്പുറം: പൊന്നാനിയിൽ കെ.എസ് ഹംസക്ക് സമസ്തയുടെ പിന്തുണയുണ്ടാകുമെന്ന മാർക്സിസ്റ്റ് പാർട്ടിയുടെ പ്രചരണം മാത്രമാണെന്ന് കോൺഗ്രസ് നേതാവ് എം.എം ഹസ്സൻ. സമസ്തക്ക് രാഷ്ട്രീയമില്ലെന്ന് ജിഫ്രി തങ്ങൾ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. സമസ്തയിലെ നേതാക്കൾക്കും അംഗങ്ങൾക്കുമാണ് രാഷ്ട്രീയമുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സമസ്തയുടെ പിന്തുണയുണ്ടാകുമെന്ന് മാർക്സിസ്റ്റ് പാർട്ടി ബോധപൂർവം പ്രചരണം നടത്തുകയാണ്. കോൺഗ്രസ് മൃദു ഹിന്ദുത്വ സമീപനം സ്വീകരിക്കുന്നുവെന്ന് വരുത്തി മുസ്‌ലിം വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാനുള്ള തന്ത്രമാണിത്. അത് ഫലസ്തീൻ പ്രശ്നത്തിലും പൗരത്വ വിഷയത്തിലും ആവർത്തിക്കുകയാണ് -എം.എ ഹസ്സൻ പറഞ്ഞു.
ഈ തെരഞ്ഞെടുപ്പിൽ മോദിയെ പരാജയപ്പെടുത്തുക എന്നാൽ ഇന്ത്യയെ വീണ്ടെടുക്കുക എന്നതാണ്. തെരഞ്ഞെടുപ്പിനെ പോലും അട്ടിമറിച്ച് അധികാരത്തിൽ വരുന്നത് മത രാഷ്ട്രം ഉണ്ടാക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വടകരക്കാർ തന്നോട് പറയുന്നത് ധൈര്യമായി വന്നോളൂ എന്നാണ് -ഷാഫി പറമ്പിൽ
പാലക്കാട്: ധൈര്യമായി വന്നോളൂ നിങ്ങളെ ജയിപ്പിച്ചിരിക്കുമെന്ന ഉറപ്പാണ് വടകരക്കാർ നൽകുന്നതെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. പാലക്കാട് തന്‍റെ തറവാടും വടകര ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്തം ഏൽപ്പിച്ചത് നിറവേറ്റേണ്ട സ്ഥലവുമാണെന്നും അദ്ദേഹം പറഞ്ഞു.
വടകരയിലേക്ക് ഇന്ന് പോകുകയാണ്. പാലക്കാട്ടുകാരെ മറക്കില്ല. തന്നെ മറക്കില്ല എന്ന് പാലക്കാട്ടുകാരും പറഞ്ഞിട്ടുണ്ട്. ഹൃദയം കൊണ്ടുള്ള ബന്ധമാണ് പാലക്കാട് നൽകിയതെന്നും ഷാഫി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.