മുല്ലപ്പള്ളിയെ തള്ളി ഹസനും
text_fieldsതിരുവനന്തപുരം: അക്രമം അവസാനിപ്പിച്ചാൽ സി.പി.എമ്മുമായി സഹകരിക്കാമെന്ന കെ.പി.സി. സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രെൻറ പ്രസ്താവനയെ തള്ളി കെ.പി.സി.സി മുൻ അധ്യക്ഷൻ എം.എം.ഹസനും. കെ. മുരളീധരൻ കഴിഞ്ഞ ദിവസം നിർദേശം തള്ളിയിരുന്നു. ഹിംസയുടെ രാഷ്ട്രീയം തത്ത്വശാസ്ത്രമാക്കിയ സി.പി.എമ്മും ബി.ജെ.പി.യുമാണ് കേരളത്തില്‍ കോണ്‍ഗ്രസിെൻറ മുഖ്യശത്രുക്കളെന്ന് ഹസന് പറഞ്ഞു.
കോൺഗ്രസിെൻറ പിന്തുണക്ക് ബംഗാളില്‍ ശ്രമിക്കുന്ന സി.പി.എമ്മുമായി കേരളത്തില്‍ പിന്തുണയോ സഹായമോ തേടേണ്ട ഗതികേട് കോൺഗ്രസിനില്ലെന്ന് അദ്ദേഹം പറഞ്ഞു. 1980ൽ സി.പി.എമ്മുമായി ചേർന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപവത്കരിച്ചതിെൻറ ഒാർമ ഉണ്ടാകണമെന്ന് അന്ന് കോൺഗ്രസ്-യുവിലുണ്ടായിരുന്നവർ ചൂണ്ടിക്കാട്ടുന്നു.
സി.പി.എമ്മുമായുള്ള ഏറ്റുമുട്ടലിനെ തുടർന്ന് മുന്നണി വിട്ട് എ.കെ. ആൻറണിയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച കോൺഗ്രസ്-എ പിന്നീട് കോൺഗ്രസ്-െഎയിൽ ലയിക്കുകയായിരുന്നു. അന്ന് ഇടതുമുന്നണിയിൽ തുടർന്ന പി.സി. ചാക്കോയുടെ നേതൃത്വത്തിലുള്ള വിഭാഗവും പിന്നീട് കോൺഗ്രസിൽ എത്തിയ കാര്യവും ഇവർ ചൂണ്ടിക്കാട്ടുന്നു. മുല്ലപ്പള്ളിയുെട പ്രസ്താവന അനവസരത്തിലാണെന്നാണ് മറ്റു നേതാക്കൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.